അവർ കളിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗം : MNM ത്രയത്തെ കുറിച്ച് ഡാന്റെ പറയുന്നു!
സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബിൽ എത്തിയതോടെ പിഎസ്ജിയിൽ ഒരു ശക്തമായ മുന്നേറ്റനിര പിറന്നിരുന്നു. മെസ്സി, നെയ്മർ, എംബപ്പേ കൂട്ടുകെട്ടായിരുന്നു ഇത്. എന്നാൽ ഈ MNM ത്രയത്തിന് ഒരു യഥാർത്ഥ ഫോമിലേക്ക് ഉയരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.
ഏതായാലും ലീഗ് വണ്ണിലെ ക്ലബുകളെ സംബന്ധിച്ചിടത്തോളം ഈ ത്രയം അവർക്കൊരു തലവേദനയായിരിക്കും. നീസിന്റെ ക്യാപ്റ്റനായ ഡാന്റെയും ഇതേ കുറിച്ച് തന്റെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. അതായത് മെസ്സി, നെയ്മർ, എംബപ്പേ എന്നീ ത്രയത്തെ ഡിഫൻഡ് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഇവരിൽ ഒന്നോ രണ്ടോ താരങ്ങൾ കളിക്കാതിരിക്കലാണ് എന്നാണ് ഡാന്റെ തമാശ രൂപേണ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 28, 2021
” MNM ത്രയത്തിൽ ഒന്നോ രണ്ടോ താരങ്ങൾ കളിക്കാതിരുന്നാൽ നിങ്ങൾക്ക് എളുപ്പത്തിൽ ഡിഫൻഡ് ചെയ്യാനാവും.അവരെ തടയാൻ ഒരു മാജിക് ഫോർമുലയൊന്നുമില്ല.മറിച്ച് നിങ്ങൾ എല്ലാവരും കാണിക്കേണ്ടത് ധൈര്യവും വ്യക്തിത്വവുമാണ്.ഇത്തരം കളിക്കാർക്കെതിരെ ആക്രമണോൽസുകതയും പോരാടാനുള്ള ധീരതയുമാണ് നിങ്ങൾക്ക് വേണ്ടത്.അവർക്കെതിരെ നിഷ്ക്രിയരാവാതിരിക്കുക, ശ്രദ്ധയോടെ ടീമായി ഒരുമിച്ച് കളിക്കുക.ഇത്തരത്തിലുള്ള ഒരു ട്രിയോയെ തടയുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾക്ക് ധൈര്യവും പേഴ്സണാലിറ്റിയുമാണ് ഏറ്റവും ആവിശ്യമായിട്ടുള്ളത് ” ഡാന്റെ പറഞ്ഞു.
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള പിഎസ്ജി ഒന്നാമതാണ്. അതേസമയം 20 പോയിന്റുള്ള നീസ് മൂന്നാം സ്ഥാനത്താണ്.