ബാലൺ ഡി’ഓർ : ബെറ്റിങ് ഓഡിലും മെസ്സി തന്നെ ഒന്നാമത്!

ഈ വർഷത്തെ ബാലൺ ഡി’ഓർ ജേതാവ് ആരായിരിക്കുമെന്നറിയാൻ ഇനി അധികം നാളുകളില്ല. വരുന്ന നവംബർ 29-ആം തിയ്യതിയാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി’ഓർ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി പുറത്ത് വിട്ട 30 അംഗ ഷോർട്ട് ലിസ്റ്റിൽ സൂപ്പർ താരങ്ങൾ എല്ലാവരും തന്നെ ഉൾപ്പെട്ടിരുന്നു. പല മാധ്യമങ്ങളും പുറത്ത് വിട്ട ബാലൺ ഡി’ഓർ പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു. അത് ഉറപ്പിക്കുന്ന രീതിയിലുള്ള ഒരു കണക്ക് കൂടി ഇപ്പോൾ ബ്ലീച്ചർ റിപ്പോർട്ട്‌ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.

അതായത് ബെറ്റിങ് ഓഡിലും ഒന്നാം സ്ഥാനത്ത് മെസ്സി തന്നെയാണ്.ഡ്രാഫ്റ്റ്കിങ്സിനെ ഉദ്ധരിച്ചു കൊണ്ടാണ് ഈ കണക്കുകൾ ഇപ്പോൾ BR ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. നമുക്ക് ആദ്യ സ്ഥാനങ്ങളിൽ ഉള്ള താരങ്ങളെ ഒന്ന് പരിശോധിക്കാം.

1- ലയണൽ മെസ്സി
2- റോബർട്ട്‌ ലെവന്റോസ്ക്കി
3- ജോർഗീഞ്ഞോ
4-മുഹമ്മദ് സലാ
5-എങ്കോളോ കാന്റെ
6-കരിം ബെൻസിമ
7-ക്രിസ്റ്റ്യാനോ റൊണാൾഡോ
8-കെവിൻ ഡിബ്രൂയിന
9-കിലിയൻ എംബപ്പേ

ഇതാണ് ബെറ്റിങ് ഓഡിന്റെ കണക്കുകൾ. മെസ്സി തന്നെ ബാലൺ ഡി’ഓർ നേടാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഈ കണക്കുകൾ.അതേസമയം ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന മുഹമ്മദ് സലാ മുന്നോട്ട് കയറി വരുന്നതും ഇതിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *