യുണൈറ്റഡിലെ തന്റെ റോൾ എന്താണ്? തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ റൊണാൾഡോ പലകുറി യുണൈറ്റഡിനെ രക്ഷിച്ചെടുക്കുന്നത് നാം കണ്ടു. കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിലും വിയ്യാറയലിനെതിരെയുള്ള മത്സരത്തിലും യുണൈറ്റഡിന്റെ വിജയഗോൾ നേടിയത് റൊണാൾഡോയായിരുന്നു. ഏതായാലും യുണൈറ്റഡിലെ തന്റെ റോളിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മനസ്സ് തുറന്നിട്ടുണ്ട്. ഗോളുകൾ നേടുക എന്നുള്ളതാണ് തന്റെ റോൾ എന്നാണ് റൊണാൾഡോ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു താരം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരല്പം മാറ്റങ്ങൾ വരുത്തിയ സമയത്തിലൂടെ യാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്നെയും റാഫേൽ വരാനെയെയും സാഞ്ചോയെയും യുണൈറ്റഡ് വാങ്ങി.അത്കൊണ്ട് തന്നെ യുണൈറ്റഡിന് ഇപ്പോൾ ഒരു അഡാപ്റ്റേഷൻ സമയം ആവിശ്യമാണ്.പതിയെ പതിയെ യുണൈറ്റഡ് മുന്നേറണം, എല്ലാം സാധ്യമാവും എന്ന രൂപത്തിലേക്ക് എത്തേണ്ടതുണ്ട്.ഞാൻ എന്നെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. ടീമിനും ടീമിന്റെ നേട്ടങ്ങൾക്കുമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. വ്യക്തിഗത നേട്ടങ്ങൾ കരസ്ഥമാക്കുക എന്നുള്ളത് എളുപ്പമാണ്. അതിപ്പോഴും സാധ്യമാണ് എന്നാണ് ഞാൻ കരുതുന്നത്. എല്ലാവരും ടീമിലെ അവരവരുടെ റോൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്ലബ്ബിലെ എന്റെ റോൾ എനിക്കറിയാം. ഗോളുകൾ നേടുകയും അതുപോലെതന്നെ എക്സ്പീരിയൻസ് വെച്ച് ടീമിനെ സഹായിക്കുകയുമാണ് എന്റെ റോൾ.എല്ലാവരും ടീമിന് വേണ്ടി ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ മികച്ച ഒരു ടീമായി നമുക്ക് മാറാൻ സാധിക്കും ” ക്രിസ്റ്റ്യാനോ പറഞ്ഞു.

നിലവിൽ യുണൈറ്റഡിന് വേണ്ടി 6 ഗോളുകൾ നേടാൻ റൊണാൾഡോക്ക്‌ സാധിച്ചിട്ടുണ്ട്. ഇനി ലിവർപൂളിനെതിരെയാണ് റൊണാൾഡോ ബൂട്ടണിയുക.

Leave a Reply

Your email address will not be published. Required fields are marked *