മാറ്റങ്ങളുണ്ടാവും, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ പതിനൊന്നാമത്തെ മത്സരത്തിൽ പെറുവിനെ നേരിടാനുള്ള ഒരുക്കത്തിലാണ് അർജന്റൈൻ ടീമുള്ളത്. വെള്ളിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്കാണ് ഈ മത്സരം അരങ്ങേറുക.
മിന്നുന്ന ഫോമിലാണ് അർജന്റീന നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഉറുഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മത്സരങ്ങളിൽ അർജന്റീന ഒരൊറ്റ മത്സരത്തിൽ പോലും പരാജയമറിഞ്ഞിട്ടില്ല.
ആ കുതിപ്പ് തുടരാനുറച്ചാവും മെസ്സിയും സംഘവും പെറുവിനെതിരെ ഇറങ്ങുക. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും ചില മാറ്റങ്ങൾക്ക് സാധ്യത ഉണ്ട് എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.
Argentina rumored XI vs. Peru, Lionel Messi, Lautaro Martinez to start. https://t.co/fv7XnaTeey
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 12, 2021
നൂഹേൽ മൊളീനയുടെ സ്ഥാനത്ത് ഒരുപക്ഷെ ഗോൺസാലോ മോണ്ടിയേൽ ഇടം പിടിച്ചേക്കും.കൂടാതെ അക്യുന തിരിച്ചെത്താൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ടാഗ്ലിയാഫിക്കോക്ക് സ്ഥാനം നഷ്ടമായേക്കും.കൂടാതെ പരേഡസിന്റെ സ്ഥാനത്ത് ഗിഡോ റോഡ്രിഗസും ലോ സെൽസോയുടെ സ്ഥാനത്ത് പപ്പു ഗോമസും ഇടം നേടാൻ സാധ്യതയുണ്ട്.കൂടാതെ നിക്കോ ഗോൺസാലസിന്റെ സ്ഥാനത്ത് ഡിമരിയയും സ്ഥാനം കണ്ടെത്തിയേക്കും. അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Emiliano Martinez; Montiel or Molina, Romero, Otamendi, Acuña or Tagliafico; De Paul, Paredes or Guido, Lo Celso or Alejandro Papu Gomez; Messi, Lautaro Martinez, Di Maria or Nicolas Gonzalez
ഏതായാലും പരാജയമറിയാതെ 25 മത്സരങ്ങൾ പൂർത്തിയാക്കുക എന്നത് തന്നെയായിരിക്കും സ്കലോണിയുടെ സംഘത്തിന്റെ ലക്ഷ്യം.