ബാലൺ ഡി’ഓർ, നേടാൻ സാധ്യതയുള്ള അഞ്ച് പേരുടെ പ്രകടനങ്ങൾ അറിയാം!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ ഇത്തവണ ആര് നേടുമെന്നറിയാൻ ഇനി അധികം നാളുകൾ ഒന്നുമില്ല. വരുന്ന നവംബർ 29-ആം തിയ്യതിയാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി’ഓർ ജേതാവിനെ പുറത്തു വിടുക. ഇതിനുള്ള ആദ്യ മുപ്പത് പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടിരുന്നു. ഏതായാലും ബാലൺ ഡി’ഓർ ലഭിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പ്രകടനങ്ങളുടെ കണക്കുകൾ ഇപ്പോൾ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെ പുറത്ത് വിട്ടിട്ടുണ്ട്. ലയണൽ മെസ്സി, റോബർട്ട് ലെവന്റോസ്ക്കി, ജോർഗീഞ്ഞോ, കരിം ബെൻസിമ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കണക്കുകളാണ് പുറത്ത് വിട്ടിട്ടുള്ളത്. അതൊന്ന് പരിശോധിക്കാം..
1- ലയണൽ മെസ്സി
നിലവിലെ ബാലൺ ഡി’ഓർ ജേതാവാണ് മെസ്സി. ഇത്തവണത്തെ പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും മെസ്സി തന്നെ. കോപ്പ അമേരിക്ക കിരീടം, കോപ്പ അമേരിക്കയിലെ മികച്ച താരം, പിച്ചിച്ചി പുരസ്‌കാരം, കോപ്പ ഡെൽ റേ എന്നിവയൊക്കെ ഈ വർഷം മെസ്സി നേടിയിട്ടുണ്ട്.
2- റോബർട്ട് ലെവന്റോസ്ക്കി
കഴിഞ്ഞ വർഷത്തെ ബാലൺ ഡി’ഓറിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരം. എന്നാൽ കോവിഡ് പ്രശ്നം മൂലം അത് ഒഴിവാക്കുകയായിരുന്നു.ഈ വർഷം 50 ഗോളുകളാണ് താരം ആകെ അടിച്ചു കൂട്ടിയിട്ടുള്ളത്.ബയേണിന് പോളണ്ടിന് വേണ്ടിയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നു.
3- ജോർഗീഞ്ഞോ
ഇറ്റലിക്കും ചെൽസിക്കും വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന താരം.ഇറ്റലിക്കൊപ്പം യൂറോ കപ്പ് നേടിയ താരം ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു.കൂടാതെ യുവേഫയുടെ മെൻസ് പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരവും താരം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.
— Murshid Ramankulam (@Mohamme71783726) October 13, 2021
4-കരിം ബെൻസിമ
ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും മിന്നുന്ന പ്രകടനം നടത്തി കൊണ്ടിരിക്കുന്ന താരമാണ് ബെൻസിമ.ഫ്രാൻസിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടവും താരം സ്വന്തമാക്കി.
5-ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗല്ലിന് വേണ്ടിയും യുണൈറ്റഡിന് വേണ്ടിയും തകർത്തു കളിക്കുന്ന താരം.38 ഗോളുകൾ ഈ വർഷം താരം.യുണൈറ്റഡിനായി അഞ്ച് ഗോളുകൾ ഇതിനോടകം നേടിയ റൊണാൾഡോ ആകെ 115 ഗോളുകൾ പോർച്ചുഗല്ലിനായി നേടിയിട്ടുണ്ട്.
ഏതായാലും ഈ താരങ്ങളിൽ ആരായിരിക്കും ബാലൺ ഡി’നേടുക എന്നുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് രേഖപ്പെടുത്താം.