ഇതെന്റെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്നത്, ആരാധകർക്ക് ക്രിസ്റ്റ്യാനോയുടെ സന്ദേശം!
ഇന്നലെ നടന്ന ലക്സംബർഗിനെതിരെയുള്ള മത്സരത്തിൽ ഹാട്രിക്ക് നേടിക്കൊണ്ട് പോർച്ചുഗല്ലിനെ വിജയത്തിലേക്ക് നയിച്ചത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. പോർച്ചുഗല്ലിന് വേണ്ടി താരം നേടുന്ന പത്താം ഹാട്രിക്കായിരുന്നു ഇത്. കൂടാതെ 115 ഗോളുകൾ രാജ്യത്തിനായി തികക്കുകയും ചെയ്തു. ഏതായാലും ഈയൊരു തകർപ്പൻ പ്രകടനത്തിനും മിന്നുന്ന വിജയത്തിനും ശേഷം ആരാധകർക്ക് സന്ദേശം നൽകാനും ക്രിസ്റ്റ്യാനോ സമയം കണ്ടെത്തി.ഇനിയും ഒരുപാട് ഗോളുകൾക്കും വിജയങ്ങൾക്കും വേണ്ടി ശ്രമിക്കുമെന്നും അത് തന്റെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്നതാണ് എന്നുമാണ് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുള്ളത്.തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് റൊണാൾഡോ വിജയത്തിന്റെ ആവേശം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo with the hat-trick
— Goal (@goal) October 12, 2021
8'
13'
87’ pic.twitter.com/hCBgUzt5Bu
” മറ്റൊരു വിജയം കൂടി ഞങ്ങൾക്ക് നേടാനായി.ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുന്നു.മറ്റൊരു ചരിത്രപരമായ രാത്രിയാണ് പിന്നിടുന്നത്.നിങ്ങളുടെ ഹോം മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ നിങ്ങൾ എല്ലാം എളുപ്പമായിരിക്കും.ആദ്യ മിനുട്ട് മുതൽ അവസാന മിനുട്ട് വരെ അത് നിങ്ങൾക്ക് ഊർജ്ജമേകുന്നു.തീർച്ചയായും വിജയങ്ങൾക്കും ഗോളുകൾക്കും വേണ്ടി ഞാൻ ഇനിയും ശ്രമിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്തെന്നാൽ അത് എന്റെയും ഞങ്ങളുടെയും ഡിഎൻഎയിൽ അലിഞ്ഞു ചേർന്നതാണ്.ഞങ്ങൾ ഒരിക്കലും കീഴടങ്ങുകയില്ല, ഞങ്ങൾ ഒരിക്കലും വിട്ടു നൽകയുമില്ല.ഞങ്ങൾക്ക് നേടാൻ സാധിക്കുന്നതിന് വേണ്ടി ഞങ്ങൾ എപ്പോഴും പോരാടും. ഗോ പോർച്ചുഗൽ ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരിക്കുന്നത്.
ഇനി അടുത്ത മാസമാണ് പോർച്ചുഗൽ യോഗ്യത മത്സരങ്ങൾ കളിക്കുക.അയർലാന്റ്, സെർബിയ എന്നിവരാണ് നവംബറിൽ പോർച്ചുഗല്ലിന്റെ എതിരാളികൾ.