നെയ്മറില്ല, വെനിസ്വേലക്കെതിരെയുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്!
ഈ മാസം നടക്കുന്ന വേൾഡ് യോഗ്യത മത്സരങ്ങളിലെ ആദ്യ പോരാട്ടത്തിൽ ബ്രസീൽ വെനിസ്വേലയെയാണ് നേരിടുക.വരുന്ന വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ച് മണിക്കാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇപ്പോൾ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുണ്ട്. പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുള്ളത്.
സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഈ മത്സരം കളിക്കാൻ സാധിക്കില്ല. സസ്പെൻഷനാണ് കാരണം. രണ്ട് യെല്ലോ കാർഡുകൾ ഈ യോഗ്യത റൗണ്ടിൽ വഴങ്ങിയതാണ് താരത്തിന് വിനയായത്.
Escalação: Tite monta Seleção com novidades para enfrentar a Venezuela na quinta-feira https://t.co/NpsMVmOC3K pic.twitter.com/K63WR9XscT
— ge (@geglobo) October 5, 2021
അതേസമയം പ്രധാനപ്പെട്ട ഒരു മാറ്റം പ്രതീക്ഷിക്കുന്നത് അരാനെ ഇടം നേടും എന്നുള്ളത്. ഒളിമ്പിക്സിൽ ബ്രസീലിന് വേണ്ടി കളിച്ച ലെഫ്റ്റ് ബാക്ക് താരമാണ് അരാനെ.ഗോൾകീപ്പറായി ആലിസൺ തന്നെയായിരിക്കും. പല്ലിനേറ്റ ഇൻഫെക്ഷൻ മൂലം സൂപ്പർ താരം കാസമിറോ പുറത്തായിരുന്നു. ആ സ്ഥാനത്ത് ഫാബിഞ്ഞോയായിരിക്കും ഇടം നേടുക.ഏതായാലും നിലവിലെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Alisson, Danilo, Marquinhos, Thiago Silva and Guilherme Arana; Fabinho, Éverton Ribeiro, Gerson and Lucas Paquetá; Gabigol and Gabriel Jesus .