മിന്നിത്തിളങ്ങി വിനീഷ്യസ്-ബെൻസിമ കൂട്ടുകെട്ട്, റയലിന് ആവേശവിജയം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയലിന് ആവേശവിജയം.മത്സരത്തിന്റെ 86-ആം മിനുട്ട് വരെ പിന്നിട്ട് നിന്ന റയൽ പിന്നീട് ഗോളുകളടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ വലൻസിയയെ കീഴടക്കുകയായിരുന്നു. വിനീഷ്യസ്-ബെൻസിമ കൂട്ടുകെട്ടിന്റെ മികവിലാണ് റയൽ ജയം സ്വന്തമാക്കിയത്. ഹ്യൂഗോ ഡ്യൂറോ വലൻസിയക്ക് വേണ്ടി ലീഡ് നേടിയപ്പോൾ വിനീഷ്യസ്, ബെൻസിമ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.ജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടിയ റയൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.
Karim Benzema and Vinicius Jr. in La Liga this season:
— B/R Football (@brfootball) September 19, 2021
1️⃣1️⃣ Goals
6️⃣ Assists
Game changers for Real Madrid ✨ pic.twitter.com/JwqUej0ZQL
വിനീഷ്യസ്, ബെൻസിമ, ഹസാർഡ് എന്നിവരാണ് റയലിന്റെ മുന്നേറ്റനിരയെ നയിച്ചത്. മത്സരത്തിന്റെ 66-ആം മിനുട്ടിൽ ഡ്യൂറോ വലൻസിയക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു.എന്നാൽ 86-ആം മിനിറ്റിൽ ബെൻസിമ അസിസ്റ്റിൽ നിന്നും വിനീഷ്യസ് റയലിന്റെ സമനില ഗോൾ നേടുകയായിരുന്നു.തൊട്ട് പിന്നാലെ 88-ആം മിനുട്ടിൽ വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ബെൻസിമ ഹെഡറിലൂടെ ഗോൾ നേടിയതോടെ റയൽ ആവേശവിജയം സ്വന്തമാക്കുകയായിരുന്നു.6 ഗോളുകൾ നേടിയ ബെൻസിമയും 5 ഗോളുകൾ നേടിയ ബെൻസിമയുമാണ് ഇപ്പോൾ ലീഗിലെ ഗോൾ വേട്ടക്കാരിൽ മുൻപിൽ നിൽക്കുന്നത്.