മെസ്സിയുടെ മെന്റാലിറ്റി എങ്ങനെ? പോച്ചെട്ടിനോ പറയുന്നു!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി ലിയോണിനെയാണ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-നാണ് ഈ മത്സരം അരങ്ങേറുക. പിഎസ്ജിയുടെ മൈതനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.
ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയാൽ ഹോം അരങ്ങേറ്റം പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചേക്കും. ഇതുവരെ പിഎസ്ജിക്കായി രണ്ട് മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങളും എവേ മത്സരങ്ങളായിരുന്നു. ഈ മത്സരങ്ങളിൽ നിന്ന് ഗോളോ അസിസ്റ്റോ കണ്ടെത്താൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. എന്നാൽ മെസ്സിക്ക് യാതൊരു വിധ പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi 'calm and composed' ahead of PSG home debut vs Lyon https://t.co/JfkVFdo80l
— Murshid Ramankulam (@Mohamme71783726) September 19, 2021
” മെസ്സി കാം ആൻഡ് ക്വയറ്റാണ്. അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല.പാർക്ക് ഡെസ് പ്രിൻസസിൽ സ്വന്തം കാണികൾക്ക് മുന്നിൽ അരങ്ങേറ്റം നടത്താൻ കഴിയുമെന്നതിൽ മെസ്സി ഹാപ്പിയാണ്.പക്ഷേ ടീം ഒന്നടങ്കം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് ഈ മത്സരം വിജയിക്കുക എന്നതാണ് ” ഇതാണ് പോച്ചെട്ടിനോ മെസ്സിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലീഗ് വണ്ണിലെ അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ച പിഎസ്ജിയിപ്പോൾ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരാണ്.