മെസ്സി പിഎസ്ജിയെ ദുർബലരാക്കി : തുറന്ന് പറഞ്ഞ് ഓവൻ!
വലിയ പ്രതീക്ഷയോടെയായിരുന്നു പിഎസ്ജിയുടെ സൂപ്പർ താരങ്ങൾ ചാമ്പ്യൻസ് ലീഗിന് ഇറങ്ങിയതെങ്കിലും ഒട്ടും ആശ്വാസകരമല്ലാത്ത റിസൾട്ട് ആയിരുന്നു പിഎസ്ജിക്ക് ലഭിച്ചത്. ക്ലബ് ബ്രൂഗെക്കെതിരെ പിഎസ്ജി സമനില വഴങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളായ നെയ്മറും മെസ്സിയും എംബപ്പേയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും കളത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മെസ്സി പിഎസ്ജിയിലേക്ക് വന്നതിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണിപ്പോൾ ഇംഗ്ലീഷ് ഇതിഹാസമായ മൈക്കൽ ഓവൻ. മെസ്സി പിഎസ്ജിയെ ദുർബലമാക്കി എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ബിട്ടി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓവന്റെ വാക്കുകൾ ഇങ്ങനെയാണ്.
Does he really make PSG weaker? 🤔https://t.co/1zFN8ck5W5
— MARCA in English (@MARCAinENGLISH) September 17, 2021
” പിഎസ്ജിയുടെ മുന്നേറ്റനിരയിൽ മികച്ച താരങ്ങളുണ്ട്. അവരുടേതായ രീതിയിൽ അവർ പ്രതിഭകളാണ്.പക്ഷെ മെസ്സി വന്നു കൊണ്ട് അവർ മൂന്ന് പേരും ചേർന്നത് പിഎസ്ജിയെ ദുർബലമാക്കുകയാണ് ചെയ്തത്.ചാമ്പ്യൻസ് ലീഗ് നേടാനുള്ള ഫേവറേറ്റുകളിൽ എന്ത് കൊണ്ടാണ് പിഎസ്ജിയെ ഉൾപ്പെടുത്തുന്നത് എന്നെനിക്കറിയില്ല.ചെൽസി, ലിവർപൂൾ, സിറ്റി, യുണൈറ്റഡ് എന്നിവരാണ് കിരീടസാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന ടീമുകൾ. ഡോണ്ണാരുമയെയും സെർജിയോ റാമോസിനേയും സൈൻ ചെയ്തതോടെ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാനുള്ള കെൽപ്പ് ഒന്ന് കൂടി വർധിച്ചതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ മെസ്സിയെ സൈൻ ചെയ്തപ്പോൾ ഇത്രത്തോളം എനിക്ക് അനുഭവപ്പെട്ടിരുന്നില്ല ” ഓവൻ പറഞ്ഞു.
പിഎസ്ജിക്കായി മെസ്സി രണ്ട് മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ മെസ്സി ഉടൻ തന്നെ ഫോം കണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.