ഗോൾ മഴ പെയ്യിച്ച് സിറ്റി, കരുത്തരെ കീഴടക്കി റയലും ലിവർപൂളും!
ഇന്നലെ ചാമ്പ്യൻസ് ലീഗ് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്ക് ആർബി ലീപ്സിഗിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്.സിറ്റിക്ക് വേണ്ടി അകെ, മഹ്റസ്,ഗ്രീലിഷ്, കാൻസെലോ,ജീസസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു ഗോൾ ലീപ്സിഗ് താരത്തിന്റെ വകയായിരുന്നു. ലീപ്സിഗിന്റെ മൂന്ന് ഗോളുകളും എങ്കുങ്കുവിന്റെ വകയായിരുന്നു. മത്സരത്തിന്റെ 79-ആം മിനുട്ടിൽ ലീപ്സിഗ് താരം ആഞ്ചേലിനോ റെഡ് കണ്ടത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.
Top pics from a top night! 📸
— Manchester City (@ManCity) September 15, 2021
🔷 6-3 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/RW5lC6dSpF
മറ്റൊരു മത്സരത്തിൽ കരുത്തരായ ഇന്ററിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്താൻ റയലിന് സാധിച്ചു.മത്സരത്തിന്റെ 89-ആം മിനുട്ടിൽ ബ്രസീലിയൻ താരം റോഡ്രിഗോ നേടിയ ഗോളാണ് റയലിന് ജയം സമ്മാനിച്ചത്. കമവിങ്കയാണ് ഗോളിന് അസിസ്റ്റ് നൽകിയത്. തിബൗട്ട് കോർട്ടുവയുടെ മികച്ച പ്രകടനവും റയലിന് തുണയായി.
🇧🇷🤍 pic.twitter.com/azLXFz44lB
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 15, 2021
മറ്റൊരു മത്സരത്തിൽ ലിവർപൂളിന് വിജയം.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എസി മിലാനെയാണ് അവർ പരാജയപ്പെടുത്തിയത്. ലിവർപൂളിന് വേണ്ടി സലാ, ഹെന്റെഴ്സൺ എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു ഗോൾ മിലാൻ താരം ടോമോറിയുടെ സെൽഫ് ഗോളായിരുന്നു.റെബിച്ച്, ബ്രാഹിം എന്നിവരാണ് മിലാന്റെ ഗോളുകൾ നേടിയത്. സൂപ്പർ താരം സലാ ഒരു പെനാൽറ്റി മത്സരത്തിൽ നഷ്ടപ്പെടുത്തിയിരുന്നു.
Our second half scorers 🙏🤩 pic.twitter.com/mDva30tSLM
— Liverpool FC (@LFC) September 15, 2021
അതേസമയം അത്ലറ്റിക്കോ മാഡ്രിഡ് പോർട്ടോയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ സ്പോർട്ടിങ്ങനെതിരെ അയാക്സ് 5-1 ന്റെ മികച്ച വിജയം നേടി.