പിഎസ്ജിക്ക് കത്രികപ്പൂട്ടിട്ട് ക്ലബ് ബ്രൂഗെ!
ഇന്നലെ ചാമ്പ്യൻസ് ലീഗ് നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് സമനിലകുരുക്ക്. 1-1 എന്ന സ്കോറിന് പൊതുവെ ദുർബലരായ ക്ലബ് ബ്രൂഗെയാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. സൂപ്പർ താരനിര ഇറങ്ങിയിട്ടും ക്ലബ് ബ്രൂഗെ പിഎസ്ജിക്ക് വലിയ തോതിൽ വെല്ലുവിളി ഉയർത്തുന്ന കാഴ്ച്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്. മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി ആൻഡർ ഹെരേര ലീഡ് നേടിയെങ്കിലും വനാകൻ ബ്രൂഗെക്ക് സമനില ഗോൾ നേടികൊടുക്കുകയായിരുന്നു. ഇതോടെ ഒരു പോയിന്റ് മാത്രമാണ് പിഎസ്ജിക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.
FULL-TIME: Club Brugge 1-1 @PSG_English 🔚
— Paris Saint-Germain (@PSG_English) September 15, 2021
The points are shared on Matchday 1️⃣ of the @ChampionsLeague. #UCL | #CLUPSG pic.twitter.com/P3EVbjqQxP
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവർ ഒരുമിച്ച് ഇറങ്ങിയ മത്സരമായിരുന്നു ഇത്. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് ഒത്തുയരാൻ ഇവർക്ക് സാധിച്ചില്ല.മത്സരത്തിന്റെ 15-ആം മിനുട്ടിൽ എംബപ്പേയുടെ ക്രോസിൽ നിന്നാണ് ഹെരേര ഗോൾ നേടിയത്. എന്നാൽ 27-ആം മിനുട്ടിൽ വനാകൻ ബ്രൂഗെക്ക് സമനില നേടികൊടുത്തു. പിന്നീടും ബ്രൂഗെ ആക്രമണങ്ങൾ നടത്തിയെങ്കിലും കെയ്ലർ നവാസ് രക്ഷകനാവുകയായിരുന്നു. രണ്ടാം പകുതിഇരു ടീമുകളും ആക്രമണങ്ങൾ സംഘടിപ്പിച്ചുവെങ്കിലും ഗോളുകൾ ഒന്നും പിറന്നില്ല. ഇനി മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് പിഎസ്ജിയുടെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം.