കൊറേയമാർ ഗോളടിച്ചു, ഒരേ പേരുള്ളവർ അർജന്റീനക്കായി ഗോളടിക്കുന്നത് ഇത്‌ അഞ്ചാം തവണ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തിൽ പകരക്കാരായി ഇറങ്ങി കൊണ്ടാണ് സ്ട്രൈക്കർമാരായ എയ്ഞ്ചൽ കൊറേയയും ജോക്കിൻ കൊറേയയും അർജന്റീനക്കായി ഗോൾ നേടിയത്. ഒരേ ലാസ്റ്റ് നെയ്മുള്ള രണ്ട് താരങ്ങൾ ഒരേ മത്സരത്തിൽ തന്നെ ഗോളുകൾ നേടുന്നത് അപൂർവമായ ഒരു കാര്യമാണ്. ഇതിന് മുമ്പ് നാല് തവണയാണ് അർജന്റീനയുടെ ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുള്ളത്.അതൊന്ന് പരിശോധിക്കാം.

1- ആഫ്രഡോ ബ്രൗൺ, എലീസിയോ ബ്രൗൺ.1909-ൽ ഹോണർ കപ്പിൽ ഉറുഗ്വേക്കെതിരെയാണ് ഇരുവരും ഒരു മത്സരത്തിൽ ഗോൾ നേടിയത്.എലീസിയോ ഇരട്ട ഗോളുകളും ആൽഫ്രഡോ ഒരു ഗോളുമാണ് നേടിയത്.മത്സരത്തിൽ 3-1 അർജന്റീന വിജയിച്ചു.

2- ആൽഫ്രഡോ ബ്രൗൺ, എലീസിയോ ബ്രൗൺ

രണ്ടാമത്തെതും ഇവരുടെ പേരിലാണ്.1911-ൽ നടന്ന ന്യൂടൺ കപ്പിൽ ഉറുഗ്വക്കെതിരെയാണ് ഇവർ ഗോളുകൾ നേടിയത്. മത്സരത്തിൽ ആൽഫ്രഡോ ഇരട്ടഗോളുകളും എലീസിയോ ഒരു ഗോളും നേടി.3-1 ആണ് അർജന്റീന വിജയിച്ചത്.

3- ലൂച്ചോ ഗോൺസാലസ്‌, മരിയാനോ ഗോൺസാലസ്‌.

2003-ൽ ഹോണ്ടുറാസിനെതിരെയുള്ള ഇരുവരും ഗോൾ നേടിയത്. മത്സരത്തിൽ 3-1 ന് അർജന്റീന വിജയിച്ചു.

4- കിലി ഗോൺസാലസ്‌, ലൂച്ചോ ഗോൺസാലസ്.

2004 കോപ്പ അമേരിക്ക മത്സരത്തിൽ ഇക്വഡോറിനെതിരെയാണ് ഇരുവരും ഗോളുകൾ നേടിയത്.മത്സരത്തിൽ 6-1 എന്ന സ്കോറിന് അർജന്റീന വിജയം നേടി.

ഇതിന് ശേഷം ഇതാദ്യമായാണ് അർജന്റൈൻ ടീമിൽ ഒരേ പേരുള്ളവർ ഗോളുകൾ നേടുന്നത്.ഇന്റർ താരമായ ജോക്കിൻ കൊറേയയും അത്ലറ്റിക്കോ താരമായ എയ്ഞ്ചൽ കൊറേയയും മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *