മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഉടനെ തകർത്തെറിയാൻ കഴിയുന്ന ചില റെക്കോർഡുകൾ!

ഫുട്ബോൾ ലോകത്തെ അതികായകൻമാരാണ് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവരും തങ്ങളുടെ പേരുകൾ ഇതിനോടകം തന്നെ ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്തു കഴിഞ്ഞു. കൂടാതെ നിരവധി റെക്കോർഡുകൾ ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജേഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ, അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവയൊക്കെ റൊണാൾഡോ സ്വന്തമാക്കിയ നേട്ടങ്ങളാണ്. അതേസമയം ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ,ലാലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ,6 ബാലൺ ഡി’ഓറുകൾ എന്നിവയെല്ലാം മെസ്സി കൈപ്പിടിയിൽ ഒതുക്കിയ നേട്ടങ്ങളാണ്. ഏതായാലും ഇരുവരും ഈ ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ തട്ടകം മാറ്റിയിരുന്നു. എന്നിരുന്നാലും ഇരുവർക്കും ഉടൻ തന്നെ തകർക്കാൻ കഴിയുന്ന ചില റെക്കോർഡുകൾ കൂടിയുണ്ട്. അത് നമുക്കൊന്ന് പരിശോധിക്കാം.

1- അന്താരാഷ്ട്ര ജേഴ്‌സിയിൽ സൗത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാൻ മെസ്സിക്ക്‌ ഇനി രണ്ട് ഗോളുകളാണ് ആവിശ്യമുള്ളത്. ബ്രസീലിയൻ ഇതിഹാസമായ പെലെയെയാണ് മെസ്സിക്ക്‌ മറികടക്കാൻ കഴിയുക.

2- ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാവാൻ റൊണാൾഡോക്ക്‌ ഇനി ആവിശ്യമുള്ളത് രണ്ട് മത്സരങ്ങൾ കൂടിയാണ്.സ്പാനിഷ് ഇതിഹാസമായ ഐക്കർ കസിയസിനെയാണ് റൊണാൾഡോക്ക്‌ മറികടക്കാൻ സാധിക്കുക.

3-നിലവിൽ കരിയറിൽ ക്ലബുകൾക്ക്‌ വേണ്ടി റൊണാൾഡോ 674 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.ലയണൽ മെസ്സി രണ്ട് ഗോളുകൾക്ക്‌ പിറകിലാണ്.672 ഗോളുകളാണ് മെസ്സി കരിയറിൽ ക്ലബുകൾക്ക്‌ വേണ്ടി നേടിയിട്ടുള്ളത്.

4- യുണൈറ്റഡിന്റെ ജേഴ്സിയിൽ 9 ഗോളുകൾ കൂടി നേടിയാൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പതിനഞ്ചാമത്തെ താരമായ സോൾഷ്യാറിനൊപ്പമെത്താൻ ക്രിസ്റ്റ്യാനോക്ക്‌ കഴിയും.അതേസമയം ടോപ് 10-ൽ പ്രവേശിക്കണമെങ്കിൽ ക്രിസ്റ്റ്യാനോ 155 ഗോളുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഇതൊക്കെയാണ് ഉടൻ തന്നെ മെസ്സിക്കും റൊണാൾഡോക്കും തകർക്കാൻ കഴിയുന്ന ചില റെക്കോർഡുകൾ. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *