കരുതിയിരിക്കുക, ബ്രസീലിനെതിരെയുള്ള മത്സരം നഷ്ടപ്പെടാൻ സാധ്യതയുള്ളത് 10 അർജന്റൈൻ താരങ്ങൾക്ക്‌!

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന.സെപ്റ്റംബർ മൂന്നിന് വെനിസ്വേലക്കെതിരെയാണ് അർജന്റീന ആദ്യമത്സരം കളിക്കുക. ഇതിന് ശേഷമാണ് അർജന്റീന ചിരവൈരികളായ ബ്രസീലിനെ നേരിടുക. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ലയണൽ മെസ്സിയും സംഘവും ബ്രസീലിനെ നേരിടുക.

എന്നാൽ വെനിസ്വേലക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ ഭൂരിഭാഗം പേരും സൂക്ഷമതയോടെ കളിക്കൽ അത്യാവശ്യമാണ്. എന്തെന്നാൽ അർജന്റീനയുടെ 10 താരങ്ങൾക്കാണ് ബ്രസീലിനെതിരെയുള്ള മത്സരം നഷ്ടപ്പെടാൻ സാധ്യതയുള്ളത്. വെനിസ്വേലക്കെതിരെയുള്ള മത്സരത്തിൽ ഈ താരങ്ങൾ യെല്ലോ കാർഡ് വഴങ്ങിയാൽ പുറത്തിരിക്കേണ്ടി വന്നേക്കും.

ഡിഫൻഡർമാരായ ഗോൺസാലോ മോണ്ടിയേൽ,നിക്കോളാസ് ഓട്ടമെന്റി,നിക്കോളാസ് ടാഗ്ലിയാഫികോ,ജർമ്മൻ പെസല്ല, ലുകാസ് മാർട്ടിനെസ് ക്വാർട്ര, മധ്യനിര താരങ്ങളായ റോഡ്രിഗോ ഡി പോൾ, എക്‌സിക്കിയേൽ പലാസിയോസ്,ലോ സെൽസോ, നിക്കോളാസ് ഡോമിങ്കസ്, മുന്നേറ്റനിരക്കാരനായ ലൗറ്ററോ മാർട്ടിനെസ് എന്നിവരാണ് ജാഗ്രത പുലർത്തേണ്ടത്.

അതേസമയം രണ്ട് താരങ്ങൾക്ക്‌ വെനിസ്വേലക്കെതിരെയുള്ള മത്സരം സസ്‌പെൻഷൻ മൂലം നഷ്ടമാവും.ലിയാൻഡ്രോ പരേഡസ്‌, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർക്കാണ് മത്സരം നഷ്ടമാവുക. ഇവർ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ തിരിച്ചെത്തിയേക്കും. നിലവിൽ യോഗ്യത മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ് അർജന്റീന.ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *