ഇനിയേസ്റ്റക്ക്‌ ശേഷം ഇതാദ്യമായാണ് ഈ കാഴ്ച്ച കാണുന്നത് ; മെസ്സിയുടെ അരങ്ങേറ്റത്തെ കുറിച്ച് ഹെൻറി പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.കഴിഞ്ഞ റീംസിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി കൊണ്ടാണ് മെസ്സി കളത്തിലേക്കിറങ്ങിയത്.മത്സരം കവറേജ് ചെയ്യാൻ ഫ്രഞ്ച് ഇതിഹാസതാരമായ തിയറി ഹെൻറി സ്റ്റേഡിയത്തിലുണ്ടായിരുന്നു. മെസ്സി കളത്തിലേക്ക് വരുന്ന സമയത്ത് സ്റ്റേഡിയം ഒന്നടങ്കം മെസ്സിയുടെ പേര് ചാന്റ് ചെയ്യുന്ന ഒരു കാഴ്ച്ചക്കാണ് ഫുട്ബോൾ ലോകം സാക്ഷിയായിരുന്നത്. ആ ഒരു അനുഭവത്തെ കുറിച്ചിപ്പോൾ തുറന്ന് സംസാരിച്ചിരിക്കുകയാണ് തിയറി ഹെൻറി.ഇനിയേസ്റ്റക്ക്‌ ശേഷം ഇതാദ്യമായാണ് താൻ ഇത്തരത്തിലുള്ള കാഴ്ച്ചക്ക്‌ സാക്ഷിയാവുന്നത് എന്നാണ് ഹെൻറി ഇതേകുറിച്ച് പറഞ്ഞത്. ഹെൻറിയുടെ വാക്കുകൾ പിഎസ്ജി ടോക് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” അമേസിങ് ആയ ഒരു അനുഭവമായിരുന്നു അത്.ഞാൻ വളരെയധികം സന്തോഷവാനാണ്.അദ്ദേഹം കളത്തിലേക്ക് പ്രവേശിച്ചപ്പോൾ സ്റ്റേഡിയം മുഴുവനും അദ്ദേഹത്തിന്റെ പേര് ചാന്റ് ചെയ്യുന്ന ഒരു അപൂർവ കാഴ്ച്ചക്കാണ് ഞാൻ സാക്ഷിയായത്. ഇതിന് മുമ്പ് ഇനിയേസ്റ്റയുടെ കാര്യത്തിലായിരുന്നു ഞാൻ ഇങ്ങനെ കണ്ടിരുന്നത്.അദ്ദേഹം കേവലമൊരു പിഎസ്ജി താരമാണ് എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു.പക്ഷേ മെസ്സി എല്ലാത്തിനും മുകളിലാണ്.അദ്ദേഹമൊരു അസാധാരണമായ താരമാണ്.വളരെ സിമ്പിളായിട്ടുള്ള ഒരു വ്യക്തിയാണ് മെസ്സി.അതെനിക്ക്‌ നേരിട്ട് അനുഭവമുള്ളതാണ്. പക്ഷേ ഒരു ബോൾ കിട്ടികഴിഞ്ഞാൽ അദ്ദേഹം പിന്നെ ബഹുമാനമില്ലാത്തവനാകും ” ഹെൻറി പറഞ്ഞു.

നിലവിൽ അർജന്റീന ടീമിനൊപ്പമാണ് മെസ്സി. അതിന് ശേഷം ലീഗ് വണ്ണിൽ നടക്കുന്ന ക്ലർമോന്റ് ഫൂട്ടിനെതിരെയുള്ള മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *