പരിക്ക്, ഉറുഗ്വയുടെ മത്സരങ്ങൾ സുവാരസിന് നഷ്ടമാകും!
സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ച് അത്ലറ്റിക്കോ മാഡ്രിഡ്.കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിനിടെയാണ് സുവാരസിനെ പരിക്ക് പിടികൂടിയത്.താരത്തിന്റെ കാൽമുട്ടിനാണ് പരിക്ക് അലട്ടുന്നത് എന്നാണ് അത്ലറ്റിക്കോ സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ ഉറുഗ്വയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ താരത്തിന് നഷ്ടമാവും. താരം ഉറുഗ്വയിലേക്ക് സഞ്ചരിക്കില്ലെന്നും മാഡ്രിഡിൽ തന്നെ തുടരുമെന്നും അത്ലറ്റിക്കോ കൂട്ടിച്ചേർത്തിട്ടുണ്ട്.
The date of his return has been set 🔜https://t.co/qHbV9wQH8V
— MARCA in English (@MARCAinENGLISH) August 30, 2021
സുവാരസ് എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് വ്യക്തമല്ല.എന്നിരുന്നാലും സെപ്റ്റംബർ 12-ന് എസ്പനോളിനെ നേരിടുന്ന മത്സരത്തിൽ തിരിച്ചെത്താമെന്നാണ് സുവാരസ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് നിലവിൽ സുവാരസ് നടത്തി കൊണ്ടിരിക്കുന്നത്.നിലവിൽ മൂന്ന് മത്സരങ്ങളാണ് ലീഗിൽ അത്ലറ്റിക്കോ കളിച്ചിട്ടുള്ളത്. രണ്ട് ജയവും ഒരു സമനിലയുമാണ് അത്ലറ്റിക്കോയുടെ സമ്പാദ്യം.കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ കണ്ടെത്താൻ സുവാരസിന് സാധിച്ചിരുന്നു.അതേസമയം പെറു, ബൊളീവിയ, ഇക്വഡോർ എന്നിവരെയാണ് ഉറുഗ്വ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നേരിടുന്നത്. ഈ മത്സരങ്ങളാണ് സുവാരസിന് നഷ്ടമാവുക.