ബാഴ്സയോട് ദേഷ്യത്തിലോ? മെസ്സിയുടെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ അരങ്ങേറ്റത്തിന് ശേഷം മെസ്സിയുടെ പിതാവായ ജോർഗെ മെസ്സി തിരികെ സ്പെയിനിൽ എത്തിയിരുന്നു.അദ്ദേഹത്തിന് വീണ്ടും മെസ്സി ബാഴ്സ വിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടേണ്ടി വന്നിരിന്നു.മെസ്സിയെ ബാഴ്സ കൈകാര്യം ചെയ്ത രീതിയിൽ ദേഷ്യമുണ്ടോ എന്നായിരുന്നു ചോദ്യം.ക്ലബ്ബിനോട് ദേഷ്യമില്ലെന്നും എന്നാൽ ചില വ്യക്തികൾ തങ്ങളെ വേദനിപ്പിച്ചു എന്നുമാണ് താരത്തിന്റെ പിതാവ് അറിയിച്ചത്.ഗോൾ ടിവി പുറത്ത് വിട്ട വീഡിയോയെ ഉദ്ധരിച്ചു കൊണ്ട് മാർക്ക അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
He has spoken about his son's Camp Nou exit👇https://t.co/8hOzis7g2x
— MARCA in English (@MARCAinENGLISH) August 30, 2021
” ഞങ്ങൾക്ക് ക്ലബ്ബിനോട് ദേഷ്യമൊന്നുമില്ല.പക്ഷെ ചില വ്യക്തികൾ ഞങ്ങളെ വേദനിപ്പിച്ചു. അത് മാത്രമേയൊള്ളൂ ” ഇതാണ് ജോർഗെ മെസ്സി പറഞ്ഞത്.
അതേസമയം മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം കണ്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘ അത് ജീവിതമാണ് ‘ എന്നാണ് ജോർഗെ മെസ്സി അറിയിച്ചത്.
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മെസ്സി ഏവരെയും ഞെട്ടിച്ചു കൊണ്ട് ബാഴ്സ വിട്ടത്. ബാഴ്സയുടെ പിടിപ്പു കേട് കൊണ്ടാണ് മെസ്സിക്ക് ബാഴ്സ വിടേണ്ടത് എന്നുള്ള വിമർശനങ്ങൾ ബാഴ്സക്ക് ഏൽക്കേണ്ടി വന്നിരുന്നു. ബാഴ്സയിൽ തുടരാൻ ആവിശ്യമായ എല്ലാം താൻ ചെയ്തിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും മെസ്സി തുറന്ന് പറയുകയും ചെയ്തിരുന്നു.