സിറ്റിയോട് വിടപറയും, നാഷണൽ ടീമിന്റെ പരിശീലകനാവും;സ്ഥിരീകരിച്ച് പെപ്!

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ ക്ലബുമായുള്ള കരാർ 2023-ലാണ് അവസാനിക്കുക.ഈ കരാർ അവസാനിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകസ്ഥാനമൊഴിയുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ പെപ്.തനിക്ക് ഒരു ബ്രേക്ക്‌ ആവിശ്യമുണ്ടെന്നും അതിന് ശേഷം ഏതെങ്കിലും നാഷണൽ ടീമിനെ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഒരു ബ്രസീലിയൻ കോൺഫെറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ അടുത്ത സ്റ്റെപ് എന്നുള്ളത് ഒരു നാഷണൽ ടീമിനെ പരിശീലിപ്പിക്കുക എന്നുള്ളത്. പക്ഷേ അതിനുള്ള അവസരം ലഭിക്കുകയാണെങ്കിൽ മാത്രം.ഏഴ് വർഷം ഈ ക്ലബ്ബിൽ പൂർത്തിയാക്കിയ ശേഷം ഒരു ബ്രേക്ക്‌ എടുക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.എനിക്ക് ചെറിയ ഒരു വിശ്രമം ആവിശ്യമാണ്. മാത്രമല്ല എന്തൊക്കെ നേടി എന്നുള്ളതിനെ കുറിച്ചുള്ള വിലയിരുത്തൽ അവസാനിപ്പിക്കണം.പകരം മറ്റുള്ള പരിശീലകരിൽ നിന്നും പഠിക്കാൻ ശ്രമിക്കണം.ഈയൊരു പ്രക്രിയ അവസാനിച്ചു കഴിഞ്ഞാൽ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.തീർച്ചയായും ഞാനത് ഇഷ്ടപ്പെടുന്നു.കോപ്പ അമേരിക്കയിലോ യൂറോ കപ്പിലോ വേൾഡ് കപ്പിലോ ഒക്കെ ഒരു ടീമിന്റെ പരിശീലകനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു.ആ ഒരു എക്സ്പീരിയൻസ്‌ കൂടി സ്വന്തമാക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു ” പെപ് പറഞ്ഞു.

2008-ൽ ബാഴ്‌സയുടെ പരിശീലകനായി ചുമതലയേറ്റ പെപ് ഒരുപിടി നേട്ടങ്ങൾ ക്ലബ്ബിന് നൽകിയിരുന്നു. തുടർന്ന് ബയേണിനെയായിരുന്നു പെപ് പരിശീലിപ്പിച്ചിരുന്നത്.2016 മുതൽ സിറ്റിയുടെ പരിശീലകസ്ഥാനത്തുണ്ടെങ്കിലും പ്രഥമ ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് ഇപ്പോഴും അവർക്കൊരു സ്വപ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *