ഗോളടിച്ച് സൂപ്പർ താരങ്ങൾ, ജയം തുടർന്ന് ലിവർപൂൾ!
പ്രീമിയർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ലിവർപൂളിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബേൺലിയെയാണ് ലിവർപൂൾ കീഴടക്കിയത്. ഡിയോഗോ ജോട്ട, സാഡിയോ മാനെ എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ സ്വന്തമാക്കിയ ലിവർപൂൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.
𝗕𝗮𝗰𝗸 𝗵𝗼𝗺𝗲 𝘄𝗶𝘁𝗵 𝗮 𝘄𝗶𝗻 ❤️
— Liverpool FC (@LFC) August 21, 2021
സലാ, മാനെ, ജോട്ട എന്നീ ത്രയമായിരുന്നു ലിവർപൂളിന്റെ മുന്നേറ്റനിരയിൽ.മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിൽ ടിമികസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ജോട്ട ഗോൾ നേടിയത്.27-ആം മിനുട്ടിൽ സലാ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിധിക്കുകയായിരുന്നു.പിന്നീട് 69-ആം മിനിറ്റിലാണ് ലിവർപൂൾ രണ്ടാം ഗോൾ നേടിയത്. അർണോൾഡിന്റെ അസിസ്റ്റിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് മാനെ ഗോൾ കണ്ടെത്തിയത്.സലാ, വാൻ ഡൈക്ക്, ആലിസൺ, അർണോൾഡ്, ടിമികസ്, ഇലിയോട്ട് എന്നിവരും ലിവർപൂൾ നിരയിൽ മികച്ചു നിന്നു.ഇനി ചെൽസിക്കെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.