പോഗ്ബക്ക് വേണ്ടി മൂന്ന് സൂപ്പർ താരങ്ങളെ യുണൈറ്റഡിന് കൈമാറാനൊരുങ്ങി യുവന്റസ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ തിരിച്ച് യുവന്റസിലേക്കെത്താൻ ശ്രമങ്ങൾ ആരംഭിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം യുവന്റസിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ മൂന്ന് സൂപ്പർ താരങ്ങളെ യുണൈറ്റഡിന് കൈമാറാനൊരുങ്ങുകയാണ് യുവന്റസ്. RAI സ്പോർട്ട് റിപ്പോർട്ടർ ആയ പോളോ പാഗിനിനിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 110 മില്യൺ യൂറോയോളം വിലയുള്ള താരത്തിന് മൂന്നു താരങ്ങളെയാണ് പകരമായി യുവന്റസ് യുണൈറ്റഡിന് കൈമാറാൻ ആലോചിക്കുന്നത്.

യുവന്റസ് താരങ്ങളായ ഡഗ്ലസ് കോസ്റ്റ, ആരോൺ റാംസി, റാബിയോട്ട് എന്നിവരെയാണ് യുവന്റസ് മാഞ്ചെസ്റ്ററിന് നൽകാൻ ഉദ്ദേശിക്കുന്നത്. റാംസി, റാബിയോട്ട് എന്നിവർ കഴിഞ്ഞ ട്രാൻസ്ഫറിൽ ഫ്രീ ഏജന്റ്സ് ആയി ടീമിൽ എത്തിയതാണ്. അത്കൊണ്ട് തന്നെ ഇരുവരെയും ഡീലുകളിൽ ഉൾപ്പെടുത്താൻ സൗകര്യപ്രദമാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി യുണൈറ്റഡ് നോട്ടമിടുന്ന താരമാണ് കോസ്റ്റ. എന്നാൽ യുവന്റസ് പരിശീലകൻ സരിക്ക് താരത്തെ വിൽക്കാൻ താല്പര്യമില്ലായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഈ വരുന്ന ട്രാൻസ്ഫറിൽ പണം മുഖേനയുള്ള ട്രാൻസ്ഫറുകൾ കുറവായിരിക്കും എന്നാണ് വിലയിരുത്തുന്നത്. മറിച്ച് ഇത്പോലെയുള്ള കൈമാറ്റകച്ചവടങ്ങൾക്കാണ് സാധ്യത കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *