ചരിത്രത്തിലെ മികച്ച താരം മെസ്സിയോ ക്രിസ്റ്റ്യാനോയോ? ക്രൂസിന് പറയാനുള്ളത്!
ഫുട്ബോൾ ലോകത്തെ അനശ്വരമായ ചോദ്യങ്ങളിൽ ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ അതോ ലയണൽ മെസ്സിയാണോ മികച്ച താരം എന്നുള്ള ചോദ്യം. ഓരോരുത്തരും തങ്ങളുടേതായ വ്യക്തിപരമായ അഭിപ്രായങ്ങളും വിശദീകരണങ്ങളുമാണ് ഈ വിഷയത്തിൽ നൽകാറുള്ളത്. ഏതായാലും റയൽ മാഡ്രിഡ് സൂപ്പർ താരമായ ടോണി ക്രൂസിനും ഈയൊരു ചോദ്യം നേരിടേണ്ടി വന്നിരുന്നു. ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്ന ചോദ്യമായിരുന്നു ഒരു പോഡ്കാസ്റ്റിൽ ടോണി ക്രൂസിന് നേരിടേണ്ടി വന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ക്രൂസ് ഇതിന് മറുപടി നൽകിയത്. അതിന് താരം വിശദീകരണവും നൽകുന്നുണ്ട്.
TONI KROOS on the Messi vs Ronaldo debate:
— CR7 Dot Com (@cr7dotcom) August 19, 2021
“From my playing days, It’s Cristiano Ronaldo.” pic.twitter.com/zWVrdk8GFw
” എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.തീർച്ചയായും ഞാൻ പക്ഷപാതപരമായി പറയുകയാണ്,എന്തെന്നാൽ ഒരുപാട് കിരീടങ്ങൾ നേടിത്തന്നതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിനോടൊപ്പം കളിക്കാൻ കഴിഞ്ഞത് വളരെയധികം എക്സൈറ്റിങും ഇമ്പ്രസീവുമായിരുന്നു.ഞങ്ങൾ കേവലം സഹതാരങ്ങൾ മാത്രമായിരുന്നില്ല,അയൽവാസികൾ കൂടിയാണ്. ഡ്രസിങ് റൂമിലും പ്രൈവറ്റായും ഞങ്ങൾ അയൽവാസികൾ തന്നെയാണ്.എന്റെ തൊട്ടടുത്താണ് അദ്ദേഹം ജീവിച്ചിരുന്നത്.അദ്ദേഹം എത്രത്തോളം പെർഫെക്ട് ആണ് എന്നുള്ളത് എനിക്ക് കാണാൻ സാധിച്ചിരുന്നു.അത്കൊണ്ടാണ് ഞാൻ മെസ്സിക്ക് മുകളിൽ ക്രിസ്റ്റ്യാനോയെ പരിഗണിക്കുന്നത് ” ഇതാണ് ക്രൂസ് പറഞ്ഞത്.അതേസമയം മെസ്സിയുടെ പോക്ക് റയലിന് ഗുണകരമാവുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.