മെസ്സിയുടെ വരവ് ഒരു റിയൽ ട്വിസ്റ്റ്, ഡോണ്ണാരുമ പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി സ്വന്തമാക്കിയ രണ്ട് സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ജിയാൻലൂയിജി ഡോണ്ണാരുമയും. യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി കൊണ്ടാണ് ഡോണ്ണാരുമ വരുന്നതെങ്കിൽ കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി കൊണ്ടാണ് ലയണൽ മെസ്സിയുടെ വരവ്. ഏതായാലും വരുന്ന സീസണിൽ ഇരുവരുടെയും സാന്നിധ്യം പിഎസ്ജിക്ക് ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല. ഏതായാലും മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവിനെ കുറിച്ചിപ്പോൾ ഡോണ്ണാരുമ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു റിയൽ ട്വിസ്റ്റ് ആണ് മെസ്സിയുടെ കാര്യത്തിൽ സംഭവിച്ചതെന്നാണ് ഈ ഇറ്റാലിയൻ ഗോൾകീപ്പർ അറിയിച്ചിട്ടുള്ളത്.കൊറെയ്റോ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുന്ന വേളയിലാണ് ഡോണ്ണാരുമ മെസ്സിയെ കുറിച്ച് പരാമർശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Gianluigi Donnarumma Opens up About Departure From AC Milan and the Arrival of Lionel Messi https://t.co/AE2PBBglZy
— PSG Talk (@PSGTalk) August 19, 2021
” മെസ്സി പിഎസ്ജിയിലേക്ക് എത്തിയത് അസാമാന്യമായ ഒരു അനുഭവമായിരുന്നു.ഒരു റിയൽ ട്വിസ്റ്റ് ആണ് സംഭവിച്ചത്.അദ്ദേഹം എഫ്സി ബാഴ്സലോണയോട് വിടപറഞ്ഞു എന്ന് കേട്ടപ്പോൾ അദ്ദേഹം ഇവിടെ എത്തുമെന്നുള്ള കാര്യം എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുമായിരുന്നില്ല.ഇത് പ്രതിഭാധനൻമാരുടെ ടീമാണ്.മെസ്സി ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വലതു കാൽ ഒന്ന് പുരോഗതി കൈവരിക്കാനുണ്ട് ” ഇതാണ് ഡോണ്ണാരുമ തമാശ രൂപേണ പറഞ്ഞിട്ടുള്ളത്.
ഇതുവരെ മെസ്സി പിഎസ്ജി ജേഴ്സി അരങ്ങേറിയിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം ഒന്നടങ്കമുള്ളത്.