അഞ്ച് താരങ്ങളെ ഉടനെ ഒഴിവാക്കാൻ പിഎസ്ജി!
ഈ ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ട്രാൻസ്ഫറിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് പിഎസ്ജിയാണ് എന്ന് പറയേണ്ടി വരും. സാങ്കേതികപരമായി ആകെ 76 മില്യൺ യൂറോയാണ് പിഎസ്ജിക്ക് ചിലവായതെങ്കിലും മെസ്സിയുൾപ്പടെ ഒരുപിടി സൂപ്പർ താരങ്ങളെ ടീമിൽ എത്തിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ഹാക്കിമിക്ക് വേണ്ടി 60 മില്യൺ യൂറോയും ഡാനിലോയെ നിലനിർത്താൻ 16 മില്യൺ യൂറോയുമാണ് പിഎസ്ജിക്ക് ചിലവായത്.പക്ഷേ സൂപ്പർ താരങ്ങളുടെ വരവോടു കൂടി പിഎസ്ജിയുടെ വെയ്ജ് ബിൽ കുത്തനെ ഉയർന്നിട്ടുണ്ട്. അത്കൊണ്ട് തന്നെ ആവിശ്യമില്ലാത്ത അഞ്ച് താരങ്ങളെ ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജി. മാർക്കയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
Five players have been made available for transfer after Messi's arrival https://t.co/X0cviWSG52
— Mirror Football (@MirrorFootball) August 18, 2021
ഡിഫൻഡർ തിലോ കെഹ്ററാണ് അതിൽ ഒരു താരം.24-കാരനായ താരത്തിന്റെ മൂല്യം 25 മില്യൺ യൂറോയാണ്.മികച്ച ഡിഫൻഡർമാർ പിഎസ്ജിയിൽ ഉള്ളതിനാൽ താരം ക്ലബ്ബിന്റെ പ്ലാനിൽ ഇല്ല.
അടുത്ത താരം പാബ്ലോ സറാബിയയാണ്.30-കാരനായ താരത്തിന്റെ മൂല്യവും 25 മില്യൺ യൂറോയാണ്. മികച്ച ഒരു മുന്നേറ്റനിരയാണ് നിലവിൽ പിഎസ്ജിക്കുള്ളത്.
മറ്റൊരു താരം ജൂലിയൻ ഡ്രാക്സ്ലറാണ്.20 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. കഴിഞ്ഞ 4 വർഷമായി ടീമിൽ ഉണ്ടെങ്കിലും സ്ഥിരസാന്നിധ്യമാവാൻ താരത്തിന് സാധിച്ചിട്ടില്ല.
ബ്രസീലിയൻ താരമായ റഫീഞ്ഞയെയും പിഎസ്ജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ലായ്വിൻ കുർസാവ ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്.