എംബപ്പേയുടെ ഭാവി, എത്തിനിൽക്കുന്നത് നിർണായകഘട്ടത്തിൽ!

പിഎസ്ജിയുടെ സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബപ്പേ ക്ലബ് വിടുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. താരത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇനി വരാനിരിക്കുന്നത് നിർണായക ദിവസങ്ങളാണ്. നിലവിൽ എംബപ്പേ എത്തി നിൽക്കുന്നത് ഒരു ബ്രേക്കിങ് പോയിന്റിലാണ്. ഉടൻ തന്നെ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിരിക്കുന്നത്. നിലവിൽ താരത്തിന്റെ സാഹചര്യങ്ങളും മാർക്ക വിവരിച്ചിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

1- എംബപ്പേയുടെ കരാർ

അടുത്ത വർഷമാണ് എംബപ്പേ കരാർ അവസാനിച്ചു കൊണ്ട് ഫ്രീ ഏജന്റാവുക. താരം കരാർ പുതുക്കാത്തതാണ് പിഎസ്ജിക്ക്‌ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്.ആറ് വർഷത്തെ കരാറും നെയ്മറുടെ അതേ സാലറിയും പിഎസ്ജി വാഗ്ദാനം ചെയ്തിട്ടും എംബപ്പേ സമ്മതം മൂളിയിട്ടില്ല. അത്കൊണ്ട് തന്നെ താരത്തെ ഇപ്പോൾ പിടിച്ചു വെച്ചാലും അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് താരം ക്ലബ് വിട്ടേക്കും. സാമ്പത്തികപരമായി അത് പിഎസ്ജിക്ക്‌ വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുക.

2- എംബപ്പേക്ക്‌ മേൽ പരമാവധി സമ്മർദ്ദം.

ഏത് വിധേനെയും എംബപ്പേയെ നിലനിർത്താനുള്ള ശ്രമങ്ങളാണ് നിലവിൽ പിഎസ്ജി നടത്തി കൊണ്ടിരിക്കുന്നത്.പുതിയ പുതിയ ആകർഷകമായ ഓഫറുകൾ പിഎസ്ജി നൽകുന്നുണ്ട്. സൂപ്പർ താരം നെയ്മർ നേരത്തേ തന്നെ താരത്തെ നിലനിർത്താൻ ശ്രമങ്ങൾ ആരംഭിച്ചതാണ്. കൂടാതെ മെസ്സിയും റാമോസും എംബപ്പേ പിഎസ്ജിയിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം തുറന്നു പറഞ്ഞിരുന്നു.ഏതായാലും വലിയ സമ്മർദ്ദമാണ് നിലവിൽ എംബപ്പേക്ക്‌ പിഎസ്ജിയിൽ നിന്നുള്ളത്.

3-റയലിന്റെ ഓഫർ.

താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന റയൽ ഇതുവരെ ഓഫർ നൽകിയിട്ടില്ല. ഒരു ശരിയായ സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ റയൽ ഉള്ളത്.റയൽ ഓഫർ നൽകിയാൽ അത് താരത്തിന്റെ ഭാവിയിൽ നിർണായക സ്വാധീനം ചെലുത്തും. ഏതായാലും വരുന്ന 14 ദിവസങ്ങൾ എംബപ്പേയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *