പിഎസ്ജിയിലേക്കെത്തിക്കണം, മെസ്സിയെ റാമോസ് വിളിച്ചു?
സൂപ്പർ താരം ലയണൽ മെസ്സിയെ എത്രയും പെട്ടന്ന് സൈൻ ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ മെസ്സിയെ സൈൻ ചെയ്യാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജി.അത്കൊണ്ട് തന്നെ മെസ്സിയെ ടീമിൽ എത്തിക്കാനുള്ള എല്ലാ വഴിയിലൂടെയും പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഇതിനിടെ അർജന്റൈൻ മാധ്യമമായ ടിഎൻടി സ്പോർട്സ് അർജന്റീന ഒരു റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. പിഎസ്ജി താരമായ സെർജിയോ റാമോസ് മെസ്സിയെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. മെസ്സിയെ പിഎസ്ജിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്‌തത് എന്നാണ് ഈ മാധ്യമം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.മെസ്സി പിഎസ്ജിയിലേക്ക് എത്തുമെന്ന റൂമറുകൾക്ക് ശക്തി പകരുന്ന ഒന്നാണ് ഈയൊരു റിപ്പോർട്ട്.
Report: Ramos Reached Out to Messi to Discuss a Possible PSG Move https://t.co/uBCKTWpN6t
— PSG Talk 💬 (@PSGTalk) August 9, 2021
ലാലിഗയിൽ ഏറെ കാലം ചിരവൈരികളായി കളിച്ച താരങ്ങളാണ് മെസ്സിയും റാമോസും. ഇരുവരും പലപ്പോഴും ഏറ്റുമുട്ടുന്നതിനും ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ കളത്തിനു പുറത്ത് നിലവിൽ ഇരുവരും സുഹൃത്തുക്കളാണ്. ഈയിടെ റാമോസ് നടത്തിയ പ്രസ്താവനകൾ എല്ലാം തന്നെ അതിന്റെ സൂചനകളായിരുന്നു.
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രീ ഏജന്റായി കൊണ്ട് റയൽ നായകനായ റാമോസ് പിഎസ്ജിയിൽ എത്തിയത്. ഇപ്പോഴിതാ എഫ്സി ബാഴ്സലോണ നായകനായ മെസ്സിയും ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജിയിൽ എത്തുന്നതിന്റെ തൊട്ടരികിലാണ്. ഏതായാലും ഇരുവരും ഒരുമിച്ച് ഒരേ ക്ലബ്ബിൽ കളിക്കുന്ന അസുലഭമുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.