ഇതിഹാസത്തിന്റെ പടിയിറക്കം, വിശ്വസിക്കാനാവാതെ, ഉള്ളുലഞ്ഞ് ആരാധകർ!
തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്തയായിരുന്നു ഇന്നലെ ഫുട്ബോൾ ലോകത്ത് നിന്ന് പൊട്ടിപുറപ്പെട്ടത്. പ്രത്യേകിച്ച് എഫ്സി ബാഴ്സലോണ ആരാധകർക്കായിരുന്നു ആ വാർത്ത ഏറെ പ്രഹരമേൽപ്പിച്ചത്. അവരുടെ ഇതിഹാസതാരവും നായകനുമായ ലയണൽ മെസ്സി ദീർഘകാലത്തെ ബാഴ്സ കരിയറിന് വിരാമമിട്ടു എന്നായിരുന്നു ആ വാർത്ത.2000 മുതൽ എഫ്സി ബാഴ്സലോണയുടെ ഭാഗമായ ലയണൽ മെസ്സിയുടെ പടിയിറക്കും ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.
Omo ! See the front of camp nou all because of Messi pic.twitter.com/geLlgdRY2S
— yinka 💨 (@iamhbozz) August 5, 2021
ഇന്നലെയാണ് എഫ്സി ബാഴ്സലോണ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെസ്സിയുമായി കരാറിൽ എത്താൻ കഴിഞ്ഞില്ല എന്നും അത്കൊണ്ട് മെസ്സി ബാഴ്സയിൽ തുടരില്ല എന്നുമാണ് ബാഴ്സ ഒഫീഷ്യൽ ആയി അറിയിച്ചത്. ഈ യാഥാർഥ്യം പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. എന്തെന്നാൽ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് മെസ്സി കരാർ പുതുക്കുമെന്നായിരുന്നു. മെസ്സി കരാർ പുതുക്കി എന്ന വാർത്തക്ക് വേണ്ടി കാത്തിരുന്ന ആരാധകരെ തേടി എത്തിയത് മെസ്സി ബാഴ്സ വിട്ടു എന്നുള്ള നടുക്കുന്ന വാർത്തയായിരുന്നു.
Barcelona fans outside the Camp Nou 💔 pic.twitter.com/XsGTSIoe0Q
— B/R Football (@brfootball) August 5, 2021
ഇതോടെ ബാഴ്സ നഗരത്തിലുടനീളം ആരാധകർ തടിച്ചു കൂടി. ക്യാമ്പ് നൗവിന്റെ പുറത്തും ബാഴ്സലോണ തെരുവുകളിലും ആരാധകർ മെസ്സിക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിലും സമാനഅവസ്ഥ ഉണ്ടായിരുന്നുവെങ്കിലും മെസ്സി ബാഴ്സയിൽ തുടരുകയായിരുന്നു. എന്നാൽ ഇത്തവണ ബാഴ്സ തന്നേ അറിയിച്ചതോടെ മെസ്സിയെ മറ്റൊരു ജേഴ്സിയിൽ കാണുമെന്ന് ഉറപ്പാവുകയായിരുന്നു. ഏതായാലും ബാഴ്സ ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയം തകർക്കുന്ന ഒരു തീരുമാനമാണ് മെസ്സിയും ബാഴ്സയും കൈകൊണ്ടിരിക്കുന്നത്.