മെസ്സിയുടെ കരാർ പുതുക്കൽ, ഏറ്റവും പുതിയ വിവരങ്ങൾ നൽകി ലാപോർട്ട!

സൂപ്പർ താരം ലയണൽ മെസ്സി കരാർ പുതുക്കി എന്ന വാർത്തക്ക്‌ വേണ്ടി കാതോർത്തിരിക്കുകയാണ് ബാഴ്‌സ ആരാധകർ ഒന്നടങ്കം. പുതിയ സീസണിന് ഇനി അധിക നാളുകൾ ഇല്ലാ എന്നിരിക്കെ മെസ്സി എത്രയും പെട്ടന്ന് കരാർ പുതുക്കി ബാഴ്സക്കൊപ്പം തുടരാനാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഏതായാലും ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ ബാഴ്‌സയുടെ പ്രസിഡന്റ്‌ ആയ ജോയൻ ലാപോർട്ട നൽകിയിട്ടുണ്ട്.ചർച്ചകൾ നല്ല രൂപത്തിലാണ് പോവുന്നതെന്നും എന്നാൽ പരിഹരിക്കേണ്ട ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട് എന്നാണ് ലാപോർട്ട അറിയിച്ചിരിക്കുന്നത്. കൂടാതെ മെസ്സിയുടെ കാര്യത്തിൽ ലാലിഗ ഒന്ന് അയഞ്ഞു തരണമെന്നും പ്രസിഡന്റ്‌ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതുതായി ബാഴ്സയിൽ എത്തിച്ച എമേഴ്‌സൺ റോയലിന്റെ അവതരണചടങ്ങിൽ സംസാരിക്കുകയായിരുന്നു ലാപോർട്ട.

” സാധ്യമാവുമെങ്കിൽ ലാലിഗ നിയമങ്ങളിൽ അയവ് വരുത്തുന്നതിനെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. എന്നാലേ കാര്യങ്ങൾ മുന്നോട്ട് പോവുകയൊള്ളൂ.മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ നല്ല രൂപത്തിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്. എന്നാൽ പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. ഞങ്ങൾ അതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അത് പ്രധാനപ്പെട്ട കാര്യമാണ്.എല്ലാവരും മെസ്സി ലാലിഗയിൽ തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്.എന്തെന്നാൽ മെസ്സി ഒരു ഗ്ലോബൽ സൂപ്പർ സ്റ്റാറാണ്.കൂടാതെ ആരാധകരെ ആകർഷിക്കുന്നതിന് പുറമേ അദ്ദേഹത്തിന്റെ സാന്നിധ്യം ലാലിഗക്ക്‌ ഗുണകരമാവുകയും ചെയ്യും.കരാർ പുതുക്കലിന്റെ നടപടി ക്രമങ്ങൾ നല്ല രൂപത്തിൽ തന്നെ പുരോഗതി പ്രാപിക്കുന്നത്.മെസ്സി ബാഴ്‌സയിൽ തുടരാനാവശ്യനായ എന്തും ഞങ്ങൾ ചെയ്യുമെന്നുള്ളത് ഞങ്ങൾ മുന്നേ വ്യക്തമാക്കിയതാണ്. അതിന്റെ പ്രക്രിയയിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്.മെസ്സിയുടെ കരാർ പുതുക്കൽ സംഭവിക്കാനുള്ള ഹൈ ചാൻസ് തന്നെയാണ് ഞാൻ കാണുന്നത്.അദ്ദേഹത്തിന് ബാഴ്‌സയിൽ തുടരണം. ഞങ്ങൾ അത് സാധ്യമാക്കി കൊടുക്കാൻ പോവുകയാണ് ” ലാപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *