ലൗറ്ററോ മാർട്ടിനെസിനെ ആവിശ്യപ്പെട്ട് പ്രീമിയർ ലീഗ് വമ്പൻമാർ!
കഴിഞ്ഞ ദിവസമായിരുന്നു ഇന്റർ മിലാന്റെ അർജന്റൈൻ സ്ട്രൈക്കർ ലൗറ്ററോ മാർട്ടിനെസിനെ ക്ലബ് വിൽക്കാൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തേക്ക് വന്നത്. ഗുരുതരസാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇന്റർ മിലാൻ അതിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമെന്നോണമാണ് സൂപ്പർ താരം അഷ്റഫ് ഹാക്കിമിയെ പിഎസ്ജിക്ക് കൈമാറിയത്.60 മില്യൺ യൂറോയും കൂടാതെ ബോണസുമാണ് ഇതുവഴി ഇന്റർ മിലാന് ലഭിച്ചത്.എന്നാൽ കൂടുതൽ താരങ്ങളെ വിൽക്കാൻ തന്നെയാണ് ഇന്റർ ആലോചിക്കുന്നത്. ലൗറ്ററോയെ കൈമാറുന്നതിലൂടെ നല്ലൊരു തുക നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ററുള്ളത്.
Arsenal have contacted Inter to ask after Lautaro Martinez, according to The Telegraph, and he’s far more likely to leave than Romelu Lukaku https://t.co/i4USwmIppB #FCIM #AFC #Argentina #Arsenal #MCFC #CFC
— footballitalia (@footballitalia) July 27, 2021
ഇപ്പോഴിതാ ലൗറ്ററോക്ക് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ രംഗത്ത് വന്നിട്ടുണ്ട്. താരത്തെ ആവിശ്യപ്പെട്ടു കൊണ്ട് ഗണ്ണേഴ്സ് ഇന്ററിനെ സമീപിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ മാധ്യമമായ ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പക്ഷേ താരത്തിന് വേണ്ടി വമ്പൻ തുക മുടക്കാൻ ആഴ്സണൽ തയ്യാറാവുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.111 മില്യൺ യൂറോ റിലീസ് ക്ലോസുള്ള താരത്തിന് വേണ്ടി 90 മില്യൺ യൂറോയെങ്കിലും ഇന്റർ ആവിശ്യപ്പെട്ടേക്കുമെന്നാണ് സൂചനകൾ.നിലവിൽ 2023 വരെയാണ് ലൗറ്ററോക്ക് ഇന്ററുമായി കരാർ അവശേഷിക്കുന്നത്.ലൗറ്ററോക്ക് കരാർ പുതുക്കാൻ ദൃതിയില്ല എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റ് മുമ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ സമ്മറിൽ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാൻ ശ്രമിച്ചിരുന്ന താരമാണ് ലൗറ്ററോ.
അതേസമയം ഇന്ററിന്റെ മറ്റൊരു താരമായ ലുക്കാക്കുവിന് വമ്പൻ ഓഫറുകൾ വരുന്നുണ്ടെങ്കിലും അതെല്ലാം ക്ലബ് നിരസിച്ചിട്ടുണ്ട്. ഇന്ററിനെ സിരി എ ജേതാക്കളാക്കുന്നതിൽ നിർണായകപങ്കു വഹിച്ച താരങ്ങളാണ് ലുക്കാക്കുവും ലൗറ്ററോയും. കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ 19 ഗോളുകളും 11 അസിസ്റ്റുകളും നേടാൻ ലൗറ്ററോക്ക് സാധിച്ചിരുന്നു.