മെസ്സിയുടെ കരാർ പുതുക്കണോ? ബാഴ്‌സയുടെ മുന്നിലുള്ള മാർഗങ്ങൾ രണ്ടെണ്ണം മാത്രം!

സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ ജൂൺ മുപ്പതോട് കൂടി അവസാനിച്ചിരുന്നു. താരം ഇതുവരെ ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെട്ടിട്ടില്ല. മെസ്സി ഉടൻ തന്നെ കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ഒരുപാട് സങ്കീർണ്ണതകൾ ഇക്കാര്യത്തിൽ നില നിൽക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികപരമായ പ്രശ്നങ്ങൾ തന്നെയാണ് കരാർ പുതുക്കലിന് തടസ്സം നിൽക്കുന്നത്. ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ രണ്ടേ രണ്ടു മാർഗങ്ങൾ മാത്രമാണ് നിലവിൽ ബാഴ്സക്ക്‌ മുമ്പിലുള്ളത്.സ്പാനിഷ് മാധ്യമമായ ഡിപ്പോർട്ടസ് ക്വാട്രോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഇതിൽ ഒന്നാമത്തെ മാർഗം ക്ലബ്ബിൽ മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന മൂന്ന് താരങ്ങൾ 40 ശതമാനം സാലറി കുറക്കാൻ തയ്യാറാവണം എന്നുള്ളതാണ്. എന്നാൽ മാത്രമേ ബാഴ്‌സയുടെ നിലവിലെ സാമ്പത്തികപരമായ പ്രശ്നങ്ങൾക്ക്‌ പരിഹാരമാവുകയൊള്ളൂ. ഇത്‌ എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.

രണ്ടാമത്തെ മാർഗം സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാനെ വിൽക്കുക എന്നതാണ്. കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഗ്രീസ്‌മാനെ വിറ്റു കഴിഞ്ഞാൽ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് മെസ്സിയുടെ കരാർ പുതുക്കാൻ ബാഴ്‌സക്ക്‌ സാധിച്ചേക്കും. ഇതാണ് ബാഴ്‌സയുടെ മുമ്പിലുള്ള രണ്ട് വഴികൾ.

2019-ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നായിരുന്നു ഗ്രീസ്‌മാൻ ബാഴ്‌സയിൽ എത്തിയത്.120 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ബാഴ്സ ചിലവഴിച്ചത്.ജൂൺ 2024 വരെയാണ് ഗ്രീസ്‌മാന്‌ ബാഴ്‌സയുമായി കരാർ ഉള്ളത്.800 മില്യൺ യൂറോ റിലീസ് ക്ലോസുള്ള താരത്തെ ബാഴ്സ കൈവിടുമോ എന്നും കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *