ലൂയിസും വിനീഷ്യസും കളിച്ചേക്കും, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ ഇക്വഡോറിനെ നേരിടാനൊരുങ്ങുകയാണ് ബ്രസീൽ. കഴിഞ്ഞ മൂന്ന് മത്സരത്തിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ കളത്തിലേക്കിറങ്ങുക.നാളെ പുലർച്ചെ 2:30-നാണ് മത്സരം അരങ്ങേറുക.അതേസമയം ഇക്വഡോറാവട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടിയിട്ടില്ല.
അതേസമയം ബ്രസീലാവട്ടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഈ മത്സരത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ടിറ്റെ ആലോചിക്കുന്നുണ്ട്.അവസരം ലഭിക്കാത്ത ഡഗ്ലസ് ലൂയിസിനും യുവതാരം വിനീഷ്യസ് ജൂനിയറും ഈ മത്സരത്തിന്റെ ആദ്യഇലവനിൽ ഇടം നേടാൻ സാധിച്ചേക്കുമെന്നാണ് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത്.
Tite ensaia mudanças para enfrentar o Equador, e Seleção terá estreante na Copa América
— ge (@geglobo) June 26, 2021
Único jogador que ainda não atuou no torneio, Douglas Luiz começará o jogo deste domingo https://t.co/rgOyY2Qpkq
ഗോൾകീപ്പറായി കൊണ്ട് ആലിസൺ തിരിച്ചെത്തും.ഡാനിലോയുടെ സ്ഥാനത്ത് എമേഴ്‌സൺ ഇടം നേടും.സിൽവക്ക് പകരം മിലിറ്റാവോയും സാൻഡ്രോക്ക് പകരം റെനാൻ ലോദിയും ഇടം നേടും.മധ്യനിരയിൽ ഫാബിഞ്ഞോ-ഡഗ്ലസ് ലൂയിസ്-എവെർട്ടൻ റിബയ്റോ എന്നിവരായിരിക്കും. എവെർട്ടണ് പകരം പക്വറ്റ സ്റ്റാർട്ട് ചെയ്യാനും സാധ്യതയുണ്ട്.ഫ്രഡ്, കാസമിറോ എന്നിവർ വിശ്രമം നൽകും.മുന്നേറ്റനിരയിൽ റിച്ചാർലീസണും നെയ്മർ ജൂനിയറും സ്റ്റാർട്ട് ചെയ്യും. ജീസസിന് പകരമായി കൊണ്ടാണ് വിനീഷ്യസ് എത്തുക. സാധ്യത ലൈനപ്പ് താഴെ നൽകുന്നു.
Alisson, Emerson, Éder Militão, Marquinhos and Renan Lodi; Fabinho, Douglas Luiz and Everton Ribeiro (Lucas Paquetá); Richarlison, Neymar and Vini Júnior .