മെസ്സി ഫ്രീ ഏജന്റാവാൻ ഒരാഴ്ച്ച മാത്രം, ആരാധകർക്ക് ആശങ്ക!

സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ മുപ്പത് വരെയാണ് നിലവിൽ മെസ്സിക്ക് ബാഴ്സയുമായി കരാറുള്ളത്. അതായത് ജൂലൈ ഒന്ന് മുതൽ ഫ്രീ ഏജന്റാവുന്ന മെസ്സിക്ക് തനിക്ക് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാം.മെസ്സി കരാർ പുതുക്കാത്തത് ആരാധകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ അനുമതി ചോദിച്ച താരമാണ് മെസ്സി. എന്നാൽ ബാഴ്സ മെസ്സിയെ പോകാൻ അനുവദിക്കാതിരിക്കുകയായിരുന്നു. എന്നാൽ ഒരു വർഷത്തിനിടെ സ്ഥിതിഗതികൾ മാറി മറിഞ്ഞിട്ടുണ്ട്. ബാഴ്‌സയുടെ പ്രസിഡന്റായി ജോയൻ ലാപോർട്ട എത്തിയത് മെസ്സിക്കും ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.

മെസ്സി കരാർ പുതുക്കുമെന്ന് തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയുടെ ഒടുവിലെ റിപ്പോർട്ട്‌ ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.മെസ്സി ബാഴ്സയുമായി കരാർ പുതുക്കുമെന്ന് തന്നെയാണ് ഇദ്ദേഹം ഉറപ്പിച്ച് പറയുന്നത്.2023 ജൂൺ വരെ, അതായത് രണ്ട് വർഷത്തെ കരാറിലാണ് മെസ്സി ഒപ്പ് വെക്കുക എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. എന്ത്കൊണ്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതിനും അദ്ദേഹം വിശദീകരണം നൽകുന്നുണ്ട്.കരാറിന്റെ ഘടനയിലെ ചില കാര്യങ്ങൾ ഇപ്പോഴും ശരിയാക്കാൻ ഉണ്ടെന്നും അതിനാലാണ് ഒഫീഷ്യൽ അനൗൺസ്‌മെന്റ് വൈകുന്നതെന്നുമാണ് ഇദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.മെസ്സി ഔദ്യോഗികമായി കരാർ പുതുക്കിയാൽ മാത്രമേ ആരാധകർക്ക് ആശ്വാസമാവുകയൊള്ളൂ.ഉടൻ തന്നെ അതുണ്ടാവുമെന്നാണ് ആരാധകർ വെച്ചു പുലർത്തുന്ന വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *