ക്രിസ്റ്റ്യാനോയോട് സംസാരിച്ചതെന്ത്? ക്രൂസ് വെളിപ്പെടുത്തുന്നു!
യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ജർമ്മനിയോട് രണ്ടിനെതിരെ നാല് ഗോളിന്റെ പരാജയം ഏറ്റുവാങ്ങാനായിരുന്നു പോർച്ചുഗല്ലിന്റെ വിധി. ഈ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ മികച്ചു നിന്നെങ്കിലും അതൊന്നും പോർച്ചുഗല്ലിന് മതിയാവുമായിരുന്നില്ല. ഈ മത്സരത്തിന് ശേഷം മുൻ സഹതാരങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും ടോണി ക്രൂസും തമ്മിൽ സംസാരിക്കുന്ന വീഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നീട് പെപെയും ഇവരുടെയൊപ്പം ചേർന്നിരുന്നു. ഇപ്പോഴിതാ താനും ക്രിസ്റ്റ്യാനോയും തമ്മിൽ സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോണി ക്രൂസ്.മത്സരത്തെ കുറിച്ചും റൊണാൾഡോയുടെ ഇറ്റലിയിലെ കരിയറിനെ കുറിച്ചുമാണ് തങ്ങൾ സംസാരിച്ചത് എന്നാണ് ക്രൂസ് തുറന്നു പറഞ്ഞിട്ടുള്ളത്.കൂടാതെ പെപെയെ കുറിച്ച് പരാമർശിക്കാനും ക്രൂസ് സമയം കണ്ടെത്തി.
— MARCA in English (@MARCAinENGLISH) June 22, 2021
” ഞാൻ ക്രിസ്റ്റ്യാനോക്കൊപ്പം നാല് സീസണുകൾ കളിച്ചിട്ടുണ്ട്.ഡ്രസിങ് റൂമിൽ ഞങ്ങൾ അടുത്തിരിക്കുന്നവരായിരുന്നു.അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ എനിക്കൊരുപാട് സന്തോഷം തോന്നി.മത്സരത്തെ കുറിച്ച് ചെറിയ രൂപത്തിൽ ഞങ്ങൾ സംസാരിച്ചു.വരാനിരിക്കുന്ന മത്സരങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.ഞാൻ അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേർന്നിട്ടുണ്ട്. കൂടാതെ ഇറ്റലിയിലെ കരിയർ എങ്ങനെയുണ്ട് എന്നും അദ്ദേഹത്തോട് ചോദിച്ചു.പെപെയും അസാധാരണമായ ഒരു വ്യക്തിയാണ്.കളത്തിനകത്ത് ഒരുപക്ഷെ അദ്ദേഹം വിട്ടുവീഴ്ച്ചകൾ ചെയ്യാത്ത മനുഷ്യനായിരിക്കാം. എന്നാൽ കളത്തിന് പുറത്ത് അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും അങ്ങനെ തന്നെയാണ് ” ക്രൂസ് പറഞ്ഞു.