യുണൈറ്റഡിന് വെല്ലുവിളിയായി പിഎസ്ജി,ഇംഗ്ലീഷ് താരത്തിന് വേണ്ടിയുള്ള പോരാട്ടം കനക്കും!

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് ഫുൾ ബാക്ക് കീറൻ ട്രിപ്പിയറിന് വേണ്ടിയുള്ള ശ്രമത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.മുപ്പതുകാരനായ താരത്തെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.താരത്തിന് വേണ്ടി മുപ്പത് മില്യൺ യൂറോയുടെ ബിഡ് ഉടൻ തന്നെ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിന് സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.എന്നാൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ് ഏറ്റവും പുതിയ വാർത്തകൾ. യുണൈറ്റഡിന് വെല്ലുവിളിയായി കൊണ്ട് പിഎസ്ജിയിപ്പോൾ താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്.ഫ്രാൻസ് ഫുട്‍ബോളിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ലാലിഗ ചാമ്പ്യൻമാരായ അത്ലറ്റിക്കോക്ക് വേണ്ടി മിന്നുന്ന പ്രകടനം ട്രിപ്പിയർ കാഴ്ച്ചവെച്ചിരുന്നു. അത്കൊണ്ട് തന്നെയാണ് താരത്തെ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നതും. എന്നാൽ പിഎസ്ജിയാവട്ടെ ഒരു ഫുൾ ബാക്കിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഇന്റർമിലാൻ താരമായ അഷ്‌റഫ്‌ ഹാക്കിമിയെയും പിഎസ്ജി പരിഗണിക്കുന്നുണ്ട്. നിലവിൽ ഇംഗ്ലീഷ് ടീമിനനൊപ്പമാണ് ട്രിപ്പിയർ. ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി തുനിഞ്ഞിറങ്ങുകയാണെങ്കിൽ ട്രിപ്പിയറിന് വേണ്ടിയുള്ള പോരാട്ടം കനക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *