വീണ്ടും ഗോളും അസിസ്റ്റുമായി നെയ്മർ, ബ്രസീലിന്റെ വിജയകുതിപ്പ് തുടരുന്നു!
ആറിൽ ആറും വിജയിച്ച് കാനറിക്കിളികളുടെ കുതിപ്പ് തുടരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ പരാഗ്വയെ പരാജയപ്പെടുത്തിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ നെയ്മർ തന്നെയാണ് ബ്രസീലിന്റെ വിജയശില്പി. കഴിഞ്ഞ മത്സരത്തിലും നെയ്മർ ഗോളും അസിസ്റ്റും കരസ്ഥമാക്കിയിരുന്നു. ബ്രസീലിന്റെ രണ്ടാം ഗോൾ ലുകാസ് പക്വറ്റയുടെ വകയായിരുന്നു. ജയത്തോടെ ബ്രസീൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.ആറിൽ ആറും വിജയിച്ച ബ്രസീൽ 18 പോയിന്റോടെ ബഹുദൂരം മുന്നിലാണ്.12 പോയിന്റുള്ള അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്.
FT: Paraguay 0-2 Brazil
— B/R Football (@brfootball) June 9, 2021
Neymar in four World Cup qualifiers:
🎁🎁
⚽️⚽️⚽️
⚽️🎁
⚽️🎁 pic.twitter.com/Jpb7eR0fqD
മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ നെയ്മറിലൂടെ ബ്രസീൽ ലീഡ് നേടിയിരുന്നു. ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. എന്നാൽ പിന്നീട് പതിയെ പരാഗ്വ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചു. പക്ഷെ ഗോളുകൾ നേടാനായില്ല. ബ്രസീലും അവസരങ്ങൾ ഒരുക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ഒരു ഗോളിന്റെ വിജയവുമായി ബ്രസീൽ മത്സരം അവസാനിപ്പിക്കുമെന്ന് കരുതിയിരിക്കെയാണ് രണ്ടാം ഗോൾ പിറക്കുന്നത്. പന്തുമായി മുന്നേറിയ നെയ്മർ അത് പക്വറ്റക്ക് നൽകുന്നു. മനോഹരമായ ഫിനിഷിങ്ങിലൂടെ താരം വലയിലെത്തിക്കുന്നു. വീണ്ടും മൂന്ന് പോയിന്റുകൾ ബ്രസീൽ സ്വന്തമാക്കുകയും ചെയ്തു. ഇനി സ്വന്തം മണ്ണിൽ നടക്കുന്ന കോപ്പക്കുള്ള ഒരുക്കത്തിലാണ് ബ്രസീൽ.
Brazil beat Paraguay by 2-0 with Neymar and Lucas Paqueta scoring. Brazil remain unbeaten in the #WorldCupQualifiers pic.twitter.com/NVdKLzVOmy
— cricketsoccer (@cricketsoccer) June 9, 2021