പരിക്ക്, അർജന്റൈൻ താരത്തിന് കോപ്പ നഷ്ടമായേക്കും!
അർജന്റീനയുടെ മുന്നേറ്റനിര താരമായ ലൂക്കാസ് അലാരിയോക്ക് ഈ വരുന്ന കോപ്പ അമേരിക്ക നഷ്ടമായേക്കും.പരിക്കാണ് താരത്തിന് വിനയായിരിക്കുന്നത്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്ന അർജന്റീന ടീമിനൊപ്പമാണ് താരം. എന്നാൽ പരിക്കിൽ നിന്നും മുക്തനാവാത്തത് കൊണ്ട് താരത്തിന് പരിശീലനത്തിന് ഇറങ്ങാൻ പോലും സാധിച്ചിരുന്നില്ല. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമാകും എന്ന് ഉറപ്പായിരുന്നവെങ്കിലും താരം കോപ്പ അമേരിക്കക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലായിരുന്നു അർജന്റീന പരിശീലകനായ ലയണൽ സ്കലോണി.
Alario se pierde la Copa América
— TyC Sports (@TyCSports) June 7, 2021
El delantero no se pudo recuperar de la lesión que sufrió en Alemania y no estará en el certamen continental.https://t.co/NQmsbJmwAH
ഇക്കാരണം കൊണ്ടു തന്നെ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ സ്കലോണി ശ്രദ്ധിച്ചിരുന്നു. നിലവിൽ 33 പേരുള്ള സ്‌ക്വാഡിൽ നിന്നും നാല് പേർ പുറത്താവും. അതിലൊന്ന് ലൂക്കാസ് അലാരിയോയായിരിക്കും. ഏപ്രിൽ 30-ന് തന്റെ ക്ലബ്ബായ ബയേർ ലെവർകൂസന് വേണ്ടി കളിക്കുന്ന സമയത്താണ് ലുകാസ് അലാരിയോക്ക് പരിക്കേറ്റത്. താരത്തിന്റെ വലതു തുടക്കായിരുന്നു പരിക്ക്. പ്രതീക്ഷിച്ച വേഗത്തിൽ താരം റിക്കവറി ആവാത്തതിനാൽ ഒരുപക്ഷേ താരത്തിന് പകരമായി കൊണ്ട് മറ്റൊരു സ്ട്രൈക്കറെ സ്കലോണി പരിഗണിച്ചേക്കും.