അർമാനിയില്ലാതെ അർജന്റീന കൊളംബിയയിൽ, സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആറാം റൗണ്ട് പോരാട്ടത്തിൽ കൊളംബിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സിയും സംഘവും.ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് ഈ മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ ചിലിയോടേറ്റ സമനിലയുടെ ക്ഷീണം തീർക്കണമെങ്കിൽ ഈ മത്സരത്തിൽ അർജന്റീനക്ക് ജയിച്ചേ മതിയാവൂ. അതേസമയം മറ്റൊരു വാർത്ത ഇന്നലെ അർജന്റൈൻ ടീം പുറത്ത് വിട്ടിട്ടുണ്ട്. ഗോൾകീപ്പർ ഫ്രാങ്കോ അർമാനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താരം ടീമിനൊപ്പം കൊളംബിയയിലേക്ക് യാത്ര ചെയ്തിട്ടില്ല.അതേസമയം നിക്കോ ഗോൺസാലസ്,സെർജിയോ അഗ്വേറോ,ഗോൺസാലോ മോണ്ടിയേൽ എന്നിവരൊക്കെ ടീമിനോടൊപ്പമുണ്ട്. പരിക്കിന്റെ പിടിയിലുള്ള ലുകാസ് അലാരിയോ ടീമിനൊപ്പമില്ല.
വരുന്ന മത്സരത്തിനുള്ള സാധ്യത ഇലവൻ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് പുറത്ത് വിട്ടിട്ടുണ്ട്. രണ്ട് ഇലവനുകളാണ് പുറത്ത് വിട്ടിട്ടുള്ളത്.
🇦🇷La Selección llegó a Colombia sin Armani y con dos dudas
— TyC Sports (@TyCSports) June 7, 2021
A última hora del domingo, Argentina se instaló en Barranquilla a la espera del partido del martes ante el combinado colombiano.https://t.co/Xf3JNFWMo0
ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസ് തന്നെയായിരിക്കും.അതേസമയം വിങ് ബാക്കിൽ ഫോയ്ത്തിന് പകരം ഗോൺസാലോ മോണ്ടിയേൽ ഇടം നേടിയേക്കും.ലുകാസ് മാർട്ടിനെസ് ക്വാർട്ടക്ക് പകരം നിക്കോളാസ് ഓട്ടമെന്റി എത്തും.കൂടാതെ ഒകമ്പസിന് സ്ഥാനം നഷ്ടമാവും.ജിയോവാനി ലൊ സെൽസോയായിരിക്കും ഇടം നേടുക.മെസ്സി-ലൗറ്ററോ-ഡി മരിയ എന്നിവർ മുന്നേറ്റനിരയിലും ഉണ്ടാവും. ഇലവൻ..
Emiliano Martínez; Gonzalo Montiel, Cristian Romero, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul, Leandro Paredes, Giovani Lo Celso; Lionel Messi, Lautaro Martínez and Ángel Di María .
കൂടാതെ മറ്റൊരു സാധ്യത കൂടി ടിവൈസി സ്പോർട്സ് പങ്കു വെച്ചിട്ടുണ്ട്. അവയും നൽകുന്നു.
Emiliano Martínez; Gonzalo Montiel, Cristian Romero, Nicolás Otamendi, Lucas Martínez Quarta, Marcos Acuña; Rodrigo De Paul, Leandro Paredes, Giovani Lo Celso; Lionel Messi and Lautaro Martínez.