ഗോളും അസിസ്റ്റുമായി നെയ്മർ, ഇക്വഡോറിനെ കീഴടക്കി ബ്രസീൽ!
ഇന്ന് പുലർച്ചെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ഇക്വഡോറിനെ തകർത്തു വിട്ടത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ നെയ്മർ ജൂനിയറാണ് ബ്രസീലിന്റെ വിജയശില്പി. ബ്രസീലിന്റെ ആദ്യഗോൾ റിച്ചാർലീസണിന്റെ വകയായിരുന്നു. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ബ്രസീൽ ഭദ്രമാക്കി.അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ചു കൊണ്ട് 15 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.11 പോയിന്റുള്ള അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്.
FIM DE JOGO! Com gols de Neymar Jr. e Richarlison, a #SeleçãoBrasileira vence mais uma nas Eliminatórias. Vamos!
— CBF Futebol (@CBF_Futebol) June 5, 2021
🇧🇷 2×0 🇪🇨 | #BRAxEQU #Eliminatórias
Foto: @lucasfigfoto / CBF pic.twitter.com/9OUuvyvPtP
നെയ്മർ-ഗാബിഗോൾ-റിച്ചാർലീസൺ എന്നിവരെ അണിനിരത്തിയാണ് ടിറ്റെ ആദ്യഇലവൻ പുറത്ത് വിട്ടത്. എന്നാൽ ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും നല്ല മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ബ്രസീലിന് സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീലിന്റെ കളി മാറി. ഗബ്രിയേൽ ജീസസിന്റെ വരവോടെ ബ്രസീൽ കൂടി അപകടകാരികളായി.മത്സരത്തിന്റെ 65-ആം മിനിറ്റിലാണ് ബ്രസീൽ അക്കൗണ്ട് തുറക്കുന്നത്. നെയ്മർ നൽകിയ പാസ് ഒരു ഷോട്ടിലൂടെ റിച്ചാർലീസൺ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീടും ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചു. ഒന്ന് രണ്ട് സുവർണ്ണാവസരങ്ങൾ ഗാബിഗോൾ പാഴാക്കി. മത്സരം അവസാനിക്കാനിരിക്കെയാണ് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ജീസസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നെയ്മർ എടുക്കുകയായിരുന്നു. ആദ്യ തവണ എടുത്ത പെനാൽറ്റി ഇക്വഡോർ ഗോൾകീപ്പർ തടഞ്ഞുവെങ്കിലും അത് ഫൗളാണ് എന്ന് കണ്ടെത്തുകയായിരുന്നു. അതിനെ തുടർന്ന് എടുത്ത പെനാൽറ്റി നെയ്മർ വിജയകരമായി ലക്ഷ്യം കണ്ടു.ഇനി പരാഗ്വക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
📊Neymar vs Ecuador 🇪🇨
— 𝗡𝗲𝘆𝗺𝗮𝗿 𝗡𝗲𝘄𝘀 (@Neymoleque) June 5, 2021
1 Goal (1 penalty)
1 Assist
78 Touches
32 Accurate passes (78%)
4 Dribbles
3 Key passes
2 Crosses
12 Duels won
2 Tackles
5 Times fouled
Great performance 🌟 pic.twitter.com/IwO1E0s4N4