ഞങ്ങൾ സ്പെയിനിലേക്ക് പോവുന്നത് വിജയിക്കാൻ വേണ്ടി മാത്രം: പോർച്ചുഗൽ പരിശീലകൻ!

ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു തീപ്പാറും പോരാട്ടമാണ് ഇന്ന് കാത്തിരിക്കുന്നത്. യൂറോപ്പിലെ കരുത്തരായ സ്പെയിനും പോർച്ചുഗല്ലുമാണ് പരസ്പരം പോരാടിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം പതിനൊന്ന് മണിക്ക് നടക്കുന്ന മത്സരം മാഡ്രിഡിലെ വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ചാണ് അരങ്ങേറുക. സൗഹൃദമത്സരമാണെങ്കിലും ഇരുടീമുകളും വീറും വാശിയോടെയും വിജയിക്കാൻ വേണ്ടി പോരാടുമെന്നാണ് ആരാധകപ്രതീക്ഷ. ഇത്‌ ശരിവെക്കുന്ന പ്രസ്താവനയാണ് ഇന്നലെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് നടത്തിയിട്ടുള്ളത്.തങ്ങൾ സ്പെയിനിലേക്ക് പോവുന്നത് വിജയിക്കാൻ വേണ്ടി മാത്രമാണെന്നും അതിന് വേണ്ടി എന്തും ചെയ്യുമെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. ഇന്നലത്തെ പരിശീലനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” മത്സരഫലം ഒരു നിർണായകഘടകമാവുമെന്ന് ഞാൻ കരുതുന്നില്ല.ഇപ്പോൾ മറ്റേതെങ്കിലും ടീമുകൾ റിസൾട്ടുകളെ പറ്റി ആശങ്കപ്പെടുമെന്ന് തോന്നുന്നില്ല.ഞങ്ങൾ തോൽവി ഇഷ്ടപ്പെടാത്തവരാണ്.ഇതൊരു സൗഹൃദമത്സരമാണെങ്കിലും ഞങ്ങൾ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്.അത് അസർബൈജാനായാലും സ്പെയിൻ ആയാലും ശരി.ഞങ്ങൾ സ്പെയിനിലേക്ക് പോവുന്നത് വിജയിക്കാൻ വേണ്ടി മാത്രമാണ്.അതിന് വേണ്ടി ഞങ്ങൾ എന്തും ചെയ്യും.ടെക്നിക്കൽ ക്വാളിറ്റിയുടെ കാര്യത്തിൽ ഇരുടീമുകളും ഒരുപക്ഷെ തുല്യരായിരിക്കും.ഇനി ആരെങ്കിലും മികച്ചതാണോ എന്നുള്ളത് എനിക്കറിയില്ല.ഇവിടെ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് വിജയിക്കുക എന്നുള്ളതാണ് ” സാന്റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *