പച്ചത്തെറി വിളിച്ച് ടോഡിബൊ,മിനുട്ടുകൾക്കകം ഗോളടിച്ച് ഹാലണ്ട്

രണ്ട് മാസങ്ങൾക്ക് ശേഷം ഫുട്ബോൾ തിരിച്ചെത്തിയ ആദ്യമത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് എതിരില്ലാത്ത നാല് ഗോളുകൾക്ക് ഷാൽക്കെയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ മത്സരത്തിനിടെ വിവാദം സൃഷ്ടിച്ച ഒരു സംഭവവികാസം പുറത്തുവിട്ടിരിക്കുകയാണ് മാധ്യമങ്ങൾ. മത്സരത്തിനിടെ ബൊറുസിയയുടെ യുവസൂപ്പർ താരം ഹാലണ്ടിനെ പച്ചത്തെറി വിളിച്ചിരിക്കുകയാണ് ഷാൽക്കെ താരം ടോഡിബൊ. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത് എന്നതിനാൽ താരത്തിന്റെ വാക്കുകൾ വളരെ വ്യക്തമാവുകയും ചെയ്തു. മൈക്രോഫോണിലൂടെയാണ് താരത്തിന്റെ മോശം വാക്കുകൾ ലോകം മുഴുവനും ശ്രവിച്ചത്. എന്നാൽ മിനുട്ടുകൾക്കകം ഗോൾ നേടി ഹാലണ്ട് പ്രതികാരം തീർക്കുകയും ചെയ്തു.

മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിലാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്. കോർണർ കിക്കിന് വേണ്ടി ഒരുങ്ങി നിൽക്കുന്ന ഹാലണ്ടിനെ ടോഡിബൊ വാക്കുകൾ കൊണ്ട് പ്രകോപിക്കുകയായിരുന്നു. F*** Your Grandma എന്നാണ് ഫ്രഞ്ച് ഭാഷയിൽ ടോഡിബൊ ഹാലണ്ടിനോട്‌ പറഞ്ഞത്. പക്ഷെ കാണികൾ ഇല്ലാത്തതിനാലും മൈക്രോഫോണിന്റെ സഹായത്താലും താരത്തിന്റെ വാക്കുകൾ എല്ലാവരും കേൾക്കുകയായിരുന്നു. മത്സരത്തിന്റെ ഇരുപത്തിയൊൻപതാം മിനുട്ടിൽ ഹാലണ്ട് ഷാൽക്കെക്കെതിരെ നിറയൊഴിക്കുകയും ചെയ്തു. ടോഡിബൊ ആവട്ടെ ഹാഫ് ടൈമിൽ സബ് ചെയ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *