മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമോ? അഗ്വേറോ പറഞ്ഞതിങ്ങനെ!

കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്വേറോയെ തങ്ങൾ ടീമിലെത്തിച്ചതായി ബാഴ്‌സ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്. നൂറ് മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസായി ബാഴ്സ നിശ്ചയിച്ചു വെച്ചിരിക്കുന്നത്. അതേസമയം അർജന്റീനയിൽ അഗ്വേറോയുടെ സഹതാരമായ മെസ്സിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അദ്ദേഹം ഇപ്പോഴും ബാഴ്സയുമായി കരാർ പുതുക്കിയിട്ടില്ല. എന്നാൽ ആരാധകർക്ക് ആശ്വാസമേകുന്ന വാക്കുകൾ തന്നെയാണ് അഗ്വേറോ മെസ്സിയെ കുറിച്ച് പകർന്നു നൽകിയിട്ടുള്ളത്.മെസ്സിക്കൊപ്പം കളിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും താൻ ബാഴ്സയിൽ എത്തിയപ്പോൾ അദ്ദേഹം തന്നെ അഭിനന്ദിച്ചുവെന്നും അഗ്വേറോ അറിയിച്ചു. ഇന്നലെ ക്യാമ്പ് നൗവിൽ അവതരിപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു താരം.

” ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പക്ഷേ തീരുമാനങ്ങൾ മെസ്സിയും ക്ലബുമാണ് കൈകൊള്ളേണ്ടത്.ഒരുമിച്ച് കളിക്കാൻ സാധിച്ചാൽ അത്‌ ഒരുപാട് അഭിമാനം നൽകുന്ന ഒരു കാര്യമായിരിക്കും.എനിക്ക് അദ്ദേഹത്തെ ഒരുപാട് കാലമായി അറിയാം. അദ്ദേഹം ബാഴ്സയിൽ തുടരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എല്ലാ ദിവസവും ഞാൻ മെസ്സിയുമായി സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ അവസാന മെസ്സേജ് എന്നെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു.ഞങ്ങൾ പരസ്പരം അറിയാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.അദ്ദേഹത്തിന്റെയൊപ്പം കളിക്കാനും ഓരോ ദിവസവും പരിശീലനത്തിൽ ഏർപ്പെടാനും കഴിയുന്നത് എനിക്ക് കാര്യങ്ങൾ എളുപ്പമാക്കും ” അഗ്വേറോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *