പെനാൽറ്റി പാഴാക്കി നെയ്മർ, പിഎസ്ജി ലീഗ് വൺ കിരീടം നഷ്ടമായി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും പിഎസ്ജിക്ക് കിരീടം നഷ്ടമായി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലില്ലി അവസാനമത്സരം കൂടി വിജയിച്ചതോടെയാണ് നിലവിലെ ചാമ്പ്യൻമാരായിരുന്ന പിഎസ്ജിക്ക് കിരീടം അടിയറവ് വെക്കേണ്ടി വന്നത്.കേവലം ഒരു പോയിന്റിനാണ് പിഎസ്ജിക്ക് കിരീടം നഷ്ടമായത്.38 മത്സരങ്ങൾ പൂർത്തിയായപ്പോൾ 83 പോയിന്റ് നേടി ലില്ലി ചാമ്പ്യൻമാരാവുകയായിരുന്നു.82 പോയിന്റ് നേടിയ പിഎസ്ജി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിന് യോഗ്യത. ഇന്നലത്തെ മത്സരത്തിൽ ബ്രെസ്റ്റിനെയാണ് പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അതേസമയം ആങ്കേഴ്സിനെ തോൽപ്പിച്ച് കൊണ്ടാണ് ലില്ലി കിരീടം ചൂടിയത്.
Neymar misses a crucial penalty as PSG fight for the title.. pic.twitter.com/4aV6AhIzCY
— The Old Onion Bag (@TheOldOnionBag_) May 23, 2021
നെയ്മർ, എംബപ്പേ, ഡി മരിയ സഖ്യമാണ് പിഎസ്ജിയെ അവസാനമത്സരത്തിലും നയിച്ചത്. മത്സരത്തിന്റെ 19-ആം മിനിറ്റിൽ പിഎസ്ജിക്ക് പെനാൽറ്റി ലഭിച്ചുവെങ്കിലും നെയ്മർ അത് പാഴാക്കുകയായിരുന്നു. താരത്തിന്റെ പെനാൽറ്റി പുറത്തേക്ക് പോവുകയായിരുന്നു.37-ആം മിനുട്ടിൽ ബ്രെസ്റ്റ് താരം റോമെയിൻ സെൽഫ് ഗോൾ വഴങ്ങിയതോടെ പിഎസ്ജി ലീഡ് നേടുകയായിരുന്നു.71-ആം മിനിറ്റിൽ ഡിമരിയയുടെ അസിസ്റ്റിൽ നിന്ന് എംബപ്പേ ഗോൾ നേടിയതോടെ പിഎസ്ജി വിജയമുറപ്പിച്ചു.എന്നാൽ മറുഭാഗത്ത് ലില്ലി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയതോടെ പിഎസ്ജിക്ക് നിരാശയായിരുന്നു ഫലം.
LILLE HAVE DONE IT.
— EiF (@EiFSoccer) May 23, 2021
Neymar this, Mbappé that, and yet it's Burak Yilmaz, Yusuf Yazici, Jonathan David, Renato Sanches, Jonathan Ikone and co who have won Ligue 1.
Simply amazing. Incredible, Incredible story. pic.twitter.com/PtZP4S6onh