11 വർഷത്തിന് ശേഷം ഇതാദ്യം, ഈ സീസൺ കിരീടമില്ലാതെ അവസാനിപ്പിച്ച് റയൽ!
റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ കണക്കുകളാണ് ഈ സീസണിൽ ഏറ്റുവാങ്ങേണ്ടി വന്നത്. യൂറോപ്പിലെ അജയ്യരായിരുന്ന റയൽ മാഡ്രിഡ് ഈ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാനാവാതെയാണ് സീസൺ അവസാനിപ്പിക്കുന്നത്. ഇന്നലെ നടന്ന അവസാനമത്സരത്തിൽ വിജയിച്ചു കൊണ്ട് അത്ലറ്റിക്കോ ലാലിഗ കിരീടം നേടിയതോടെയാണ് റയലിന്റെ കിരീടപ്രതീക്ഷകൾ അവസാനിച്ചത്.2009/10 -ന് ശേഷം ഇതാദ്യമായാണ് റയൽ ഒരൊറ്റ കിരീടം പോലും നേടാനാവാതെ പോവുന്നത്.11 വർഷങ്ങൾക്ക് ശേഷമാണ് റയലിനെ ഒരിക്കൽ കൂടി ഈ നാണക്കേട് തേടിയെത്തിയിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം നേടാൻ റയലിന് കഴിഞ്ഞിരുന്നു.
Real Madrid have finished their season trophyless for the first time since 2009-10.
— Goal (@goal) May 22, 2021
🙃 pic.twitter.com/f31I4XhFxx
എന്നാൽ ഈ സീസണിൽ കോപ്പ ഡെൽ റേയിൽ അൽകൊയാനോയോട് പരാജയപ്പെട്ട് കൊണ്ട് റയൽ പുറത്താവുകയായിരുന്നു. പിന്നീട് ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ചെൽസിയോട് പരാജയപ്പെട്ട് കൊണ്ട് പുറത്തായി. ഒടുവിൽ ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നതോടെയാണ് റയലിനെ ട്രോഫിലെസ് സീസൺ തേടിയെത്തിയത്.2009/10 സീസണിലും ഇത്പോലെ തന്നെയായിരുന്നു. കോപ്പ ഡെൽ റേയിൽ അൽകൊർകോണോട് പരാജയപ്പെട്ട് കൊണ്ടാണ് റയൽ അന്ന് പുറത്തായത്.ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ലിയോണിനോട് പരാജയപ്പെടുകയായിരുന്നു.ലീഗ് കിരീടവും അന്ന് നഷ്ടമായി. ഏതായാലും റയൽ മാഡ്രിഡിൽ അനിവാര്യമായ മാറ്റങ്ങൾ ഒത്തിരിയുണ്ട്. തങ്ങളുടെ ടീം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
LaLiga ❌
— 𝗥𝗠𝗢𝗻𝗹𝘆 (@ReaIMadridOnly) May 22, 2021
Copa del Rey ❌
Champions League ❌
Supercopa de España ❌
Real Madrid have failed to win a trophy for the first time since the 2009/10 season. pic.twitter.com/WB6Yf8E0ze