ലാലിഗ ഞങ്ങളുടെ കയ്യിൽ, സുവാരസ് പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് അത്ലറ്റിക്കോ മാഡ്രിഡ് നേടിയത്. സമനിലയോ തോൽവിയോ വഴങ്ങിയാൽ രണ്ടാം സ്ഥാനത്തക്ക് പിന്തള്ളപ്പെടുമെന്നിരിക്കെ പിന്നിൽ നിന്നും തിരിച്ചടിച്ച് കൊണ്ടാണ് അത്ലറ്റിക്കോ വിജയം നേടിയത്.75-ആം മിനിറ്റിൽ വഴങ്ങിയ ഗോളിന് 82,88 മിനുട്ടുകളിലെ ഗോളിലൂടെ അത്ലറ്റിക്കോ മറുപടി നൽകുകയായിരുന്നു.88-ആം മിനുട്ടിൽ സുവാരസാണ് നിർണായകമായ ഗോൾ നേടിയത്. അടുത്ത വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ 2014-ന് ശേഷം കിരീടം നേടാൻ അത്ലറ്റിക്കോക്ക് സാധിക്കും.ഈ മത്സരത്തിന് ശേഷം വളരെ സന്തോഷത്തോട് കൂടി സംസാരിച്ചിരിക്കുകയാണ് ലൂയിസ് സുവാരസ്.തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും ലാ ലിഗ തങ്ങളുടെ കയ്യിലാണെന്നുമാണ് സുവാരസ് മത്സരശേഷം പ്രസ്താവിച്ചത്.
Suarez 🗣 "Sometimes, as a striker, it's easier to let your head drop and to get yourself down, but that's never been me" 👊https://t.co/wPrUesMqsc pic.twitter.com/Vk6GsLS43Z
— MARCA in English (@MARCAinENGLISH) May 16, 2021
” യഥാർത്ഥത്തിൽ ഇത്രയധികം ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അത്ലറ്റിക്കോ അർഹിക്കുന്നില്ല.ഏതായാലും ഞങ്ങളുടെ പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണിത്.ഞങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഒരുപാട് പേര് വർക്ക് ചെയ്യുന്നുണ്ട്.ഇനി അടുത്ത ആഴ്ച്ചക്കുള്ള മത്സരത്തിന് വേണ്ടി തയ്യാറെടുക്കണം.ഇന്നത്തെ മത്സരഫലത്തിൽ ഞാൻ സന്തോഷവും അഭിമാനവും കൊള്ളുന്നു.ഒരിക്കലും വിട്ട് കൊടുക്കില്ല എന്ന മനോഭാവത്തോടെ നിങ്ങൾ പോരാടുകയാണെങ്കിൽ ഇന്നത്തെ പോലെ നിങ്ങൾക്ക് വിജയം നേടാൻ സാധിക്കും.ലാലിഗ ഇപ്പോൾ ഞങ്ങളുടെ കയ്യിലാണ്.ഒരു പ്രധാനപ്പെട്ട മത്സരം കൂടി ഇനി വരാനുണ്ട് ” സുവാരസ് പറഞ്ഞു.
Simeone 🗣 "Who better than Luis Suarez to decide a match?" 🎯https://t.co/V8X2igQUQi pic.twitter.com/iLNgm5jMyu
— MARCA in English (@MARCAinENGLISH) May 16, 2021