PSG ചാമ്പ്യൻസ് ലീഗ് പോയിട്ട് ലീഗ് വൺ പോലും കിട്ടാത്ത അവസ്ഥയിലേക്ക്?

നിർണ്ണായക ലീഗ് വൺ മത്സരത്തിൽ റെന്നസിനോട് സമനിലയിൽ കുരുങ്ങിയതോടെ PSGയുടെ കിരീട സാധ്യതകൾ തീർത്തും മങ്ങിയ മട്ടാണ്. ഫ്രഞ്ച് ലീഗിൽ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കേ PSG ഇപ്പോൾ പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്താണ്. 36 മത്സരങ്ങളിൽ നിന്നും 79 പോയിൻ്റുമായി ലില്ലിയാണ് ഒന്നാമതുള്ളത്. PSGക്ക് അവരേക്കാൾ 3 പോയിൻ്റുകൾ കുറവാണ്.

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ റെന്നസും PSGയും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തിൽ നെയ്മർ നേടിയ പെനാൽറ്റി ഗോളിലൂടെ PSG ലീഡ് നേടിയെങ്കിലും എഴുപതാം മിനുട്ടിലെ സെർഹു ഗുയ്റാസിയുടെ ഗോളിലൂടെ റെന്നസ് സമനില പിടിക്കുകയായിരുന്നു. എൺപത്തിയേഴാം മിനുട്ടിൽ പ്രസ്നെൽ കിംപെമ്പെ റെഡ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് PSG മത്സരം പൂർത്തിയാക്കിയത്.

ലീഗ് വണ്ണിൽ PSGക്ക് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ റീംസും ബ്രെസ്റ്റുമാണ് എതിരാളികൾ. ഈ രണ്ട് മത്സരങ്ങൾ ജയിച്ചാൽ പോലും PSGക്ക് കിരീടം ഉറപ്പില്ല. ലില്ലി പോയിൻ്റുകൾ ഡ്രോപ് ചെയ്താൽ മാത്രമേ അവർക്കിനി സാധ്യതകൾ ഉള്ളൂ. ലില്ലിയുടെ അവസാന മത്സരങ്ങളിലെ എതിരാളികൾ സെൻ്റ് എറ്റിനെയും ആംഗേഴ്സുമാണ്.

https://youtube.com/c/RafTalks

Leave a Reply

Your email address will not be published. Required fields are marked *