മെസ്സി ബാഴ്സ വിടണോ? താരത്തിന് സുവാരസിന്റെ ഉപദേശം!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാറിന് ഇനി മാസങ്ങൾ മാത്രമേ കാലാവധിയൊള്ളൂ. താരത്തിന്റെ കരാർ ഇതുവരെ പുതുക്കിയിട്ടില്ല.പുതുക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് നടക്കുന്നുണ്ട്. എന്നാൽ മറുഭാഗത്ത് മെസ്സി ബാഴ്‌സ വിടുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി മെസ്സിക്ക് രണ്ട് വർഷത്തിന്റെ കരാർ ഓഫർ ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് മെസ്സിയുടെ ഉറ്റസുഹൃത്തും മുൻ ബാഴ്‌സ താരവുമായ ലൂയിസ് സുവാരസ്. മെസ്സി ബാഴ്‌സ വിടുന്നത് അദ്ദേഹത്തിന് നല്ലതാവില്ലെന്നും അദ്ദേഹം കരിയർ ബാഴ്സയിൽ തന്നെ ഫിനിഷ് ചെയ്യണമെന്നുമാണ് സുവാരസ് തന്റെ സുഹൃത്തിന് നൽകിയ ഉപദേശം.കഴിഞ്ഞ ദിവസം ടിവി ത്രീക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുവാരസ്.
Should he stay or should he go? Suárez has his say…https://t.co/38jzAaK5dl
— AS English (@English_AS) April 29, 2021
” അദ്ദേഹം സന്തോഷത്തോടെ ഇരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ കരിയർ ഫിനിഷ് ചെയ്യുന്നതാണ് ഏറ്റവും നല്ല കാര്യം.ഒരു സുഹൃത്ത് എന്ന നിലയിൽ ഈ വിഷയത്തിൽ പറയാനുള്ളത് ഇങ്ങനെയാണ്,ബാഴ്സലോണയിൽ അല്ലാതെ മറ്റേത് ക്ലബ്ബിലും ഞാൻ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നില്ല.മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവുന്നത് അദ്ദേഹത്തിന് നല്ലതാവില്ല.പക്ഷെ തീരുമാനം എടുക്കേണ്ടത് മെസ്സിയാണ്.മെസ്സിക്ക് എല്ലാം നൽകിയത് ബാഴ്സലോണ എന്ന ക്ലബാണ്. ബാഴ്സക്ക് മെസ്സിയും എല്ലാം നൽകിയിട്ടുണ്ട് ” സുവാരസ് പറഞ്ഞു.അതേസമയം മെസ്സി ബാഴ്സയുമായുള്ള കരാർ പുതുക്കാൻ തന്നെയാണ് സാധ്യത എന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ലാപോർട്ടയും മെസ്സിയുടെ പിതാവും ഇതേസംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്.
Should he stay or should he go? Suárez has his say…https://t.co/38jzAaK5dl
— AS English (@English_AS) April 29, 2021