അർജന്റീന, ബ്രസീൽ എന്നിവരുടെ മത്സരതിയ്യതികൾ നിശ്ചയിച്ച് കോൺമെബോൾ!
ഈ കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കോൺമെബോൾ കോവിഡ് പ്രശ്നം മൂലം മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ മത്സരതിയ്യതികൾ പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് കോൺമെബോൾ. അർജന്റീന, ബ്രസീൽ എന്നീ ടീമുകളുടെ തിയ്യതികൾ പുറത്ത് വിട്ടിട്ടുണ്ട്.
യഥാർത്ഥത്തിൽ ഈ മാർച്ചിൽ ബ്രസീൽ, ഉറുഗ്വ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടിയിരുന്നത്.ഈ മത്സരങ്ങൾ ഈ വർഷത്തിന്റെ അവസാനമാണ് നടക്കുക. വരുന്ന ജൂണിൽ കോപ്പ അമേരിക്കക്ക് മുന്നോടിയായി രണ്ട് യോഗ്യത മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.ചിലി, കൊളംബിയ എന്നിവർക്കെതിരെയാണ് അർജന്റീന കളിക്കുക. അർജന്റീനയുടെ ഇനിയുള്ള മത്സരഷെഡ്യൂളുകൾ ഇങ്ങനെയാണ്.
Seleção Brasileira enfrentará o Equador no Beira-Rio, dia 4 de junho. Saiba mais >> https://t.co/14IjVpMSm3 pic.twitter.com/mLNJMSXM5s
— CBF Futebol (@CBF_Futebol) April 23, 2021
June 3 vs. Chile at home, World Cup qualifier
June 8 vs. Colombia away, World Cup qualifier
June 13 vs. Chile, Copa America
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ…
September:
Versus Venezuela away, Brazil away, Bolivia at home
October: Paraguay away, Uruguay at home, Peru at home
November: Uruguay away, Brazil at home
അതേസമയം കോപ്പക്ക് മുന്നേയുള്ള ബ്രസീലിന്റെ രണ്ട് മത്സരങ്ങളും കോൺമെബോൾ നിശ്ചയിച്ചിട്ടുണ്ട്.ജൂൺ നാലിന് നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെയാണ് ബ്രസീൽ നേരിടുക.ഹോം മത്സരമാണ് ഇത്. എന്നാൽ എട്ടാം തിയ്യതി പരാഗ്വയെയാണ് ബ്രസീൽ നേരിടുക. ഇത് എവേ മത്സരമാണ്. ഇതിന് ശേഷം ബ്രസീൽ കോപ്പ അമേരിക്ക കളിക്കും.