മെസ്സി തിളങ്ങി, കോപ്പ ഡെൽ റേയിൽ മുത്തമിട്ട് ബാഴ്‌സ!
ഈ സീസണിൽ കിരീടമില്ല എന്ന ദുഷ്‌പേരിന് ബാഴ്സ ഇന്നലെ അറുതി വരുത്തി. ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അത്ലറ്റിക്ക് ബിൽബാവോയെ പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സ കിരീടം ചൂടിയത്. ബാഴ്സയുടെ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ ബാഴ്സ നേടുന്ന ആദ്യകിരീടമാണിത്.ഇരട്ടഗോളുകളുമായി മെസ്സി തന്നെയാണ് ബാഴ്സയെ മുന്നിൽ നിന്ന് നയിച്ചത്.ഓരോ ഗോളുകൾ വീതം നേടിയ ഗ്രീസ്‌മാൻ,ഡിജോങ് എന്നിവരും ബാഴ്സ നിരയിൽ തിളങ്ങി.അതേസമയം ക്യാപ്റ്റൻ എന്ന നിലയിൽ മെസ്സി നേടുന്ന ആദ്യ കോപ്പ ഡെൽ റേ കിരീടമാണിത്.
Everyone wants a picture with Messi 😂😂😂❤️❤️ pic.twitter.com/xjI2rV9cNC
— Barça Pictures #14 (@Barca__pictures) April 17, 2021
മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സയുടെ വിശ്വരൂപം കാണുകയായിരുന്നു.മത്സരത്തിന്റെ അറുപതാം മിനുട്ടിൽ ഡിജോങിന്റെ അസിസ്റ്റിൽ നിന്ന് അന്റോയിൻ ഗ്രീസ്‌മാൻ ആണ് ബാഴ്‌സയുടെ ആദ്യഗോൾ നേടിയത്.മൂന്ന് മിനുട്ടിന് ശേഷം ഡി ജോങിന്റെ ഗോളും വന്നു.ജോർദി ആൽബയുടെ പാസിൽ നിന്നാണ് ഡി ജോങ് ഗോൾ നേടിയത്.68-ആം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറക്കുന്നത്.ഡിജോങ് ആണ് ഈ ഗോളിനും വഴിയൊരുക്കിയത്.72-ആം മിനുട്ടിൽ മെസ്സി വീണ്ടും ഗോൾ കണ്ടെത്തി.ജോർദി ആൽബയാണ് ഈ ഗോളിന് വഴിയൊരുക്കിയത്.86-ആം മിനുട്ടിൽ ഗ്രീസ്‌മാൻ ഒരു ഗോൾ കൂടി നേടിയെങ്കിലും Var ചെക്ക് ചെയ്ത റഫറി നിഷേധിക്കുകയായിരുന്നു.
MESSI CREATED THIS GOAL OUT OF NOTHING
— Messi Worldwide (@Messi_Worldwide) April 17, 2021
pic.twitter.com/98roG1nd7A