ലൗറ്ററോയെ ഒളിമ്പിക്സ് ടീമിൽ ഉൾപ്പെടുത്തിയേക്കും, സൂചനകളുമായി അർജന്റൈൻ പരിശീലകൻ!
ഈ വർഷം ജപ്പാനിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിനുള്ള ടീമിനെ സജ്ജമാക്കുകയാണ് അർജന്റീനയുടെ അണ്ടർ 23 പരിശീലകനായ ഫെർണാണ്ടോ ബാറ്റിസ്റ്റ.50 അംഗ പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ബാറ്റിസ്റ്റ.2008-ലെ ബെയ്ജിങ് ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാക്കളായ അർജന്റീനക്ക് പിന്നീട് ഗോൾഡ് നേടാൻ സാധിച്ചിട്ടില്ല. ഇത്തവണ അത് തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീന. അത്കൊണ്ട് തന്നെ ഒളിമ്പിക്സിനുള്ള ടീമിൽ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ഉൾപ്പെടുത്തിയെക്കുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് പരിശീലകൻ.50 അംഗ പ്രിലിമിനറി സ്ക്വാഡിൽ ആണ് ഉൾപ്പെടുത്തുക. അതേസമയം യുവാൻ ഫോയ്ത്ത്,എക്സിയേൽ പലാസിയോസ് എന്നിവരെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ഇദ്ദേഹം സൂചനകൾ നൽകിയിട്ടുണ്ട്.ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബാറ്റിസ്റ്റ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
Argentina U23 coach says Inter striker Lautaro Martinez will be on Olympic player list. https://t.co/R2qp8nkKZf
— Mundo Albiceleste (@MundoAlbicelest) April 9, 2021
“ഒരു മികച്ച ടീമിനെ തന്നെ തിരഞ്ഞെടുക്കാൻ ഞങ്ങൾ ശ്രമിക്കും. അത് ബുദ്ധിമുട്ടാണ് എന്നറിയാം. പക്ഷെ സാധ്യമായ രീതിയിൽ തിരഞ്ഞെടുക്കും.ഫന്റാസ്റ്റിക് ലെവലിൽ കളിക്കുന്ന ഒരുപാട് താരങ്ങൾ നിലവിൽ അർജന്റീനയിലുണ്ട്.50 താരങ്ങളുടെ ലിസ്റ്റിൽ,ലൗറ്ററോ മാർട്ടിനെസിനെ ഞാൻ ഉൾപ്പെടുത്തും. അദ്ദേഹം വയസ്സിന്റെ പരിധിയിൽ വരുന്ന താരമാണ്.അത്പോലെ തന്നെ സീനിയർ ടീമിന്റെ ഭാഗമായ യുവാൻ ഫോയ്ത്ത്, എക്സിക്കിയേൽ പലാസിയോസ് എന്നിവരെയും പരിഗണിക്കും.അയാക്സിന്റെ ലിസാൻഡ്രോ മാർട്ടിനെസിനെയും പരിഗണിക്കും.പക്ഷെ നെതർലാന്റ്സ് വിടാൻ അദ്ദേഹത്തിന് അനുമതി ലഭിക്കുമോ എന്നറിയില്ല.ഏതായാലും അദ്ദേഹത്തെ സെന്റർ ബാക്ക് പൊസിഷനിൽ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ” ബാറ്റിസ്റ്റ പറഞ്ഞു.
Argentina to be a seeded team at the 2020 Olympics. https://t.co/6IC2FB8XIO
— Mundo Albiceleste (@MundoAlbicelest) April 9, 2021