തോൽവി രുചിച്ച് അത്ലറ്റിക്കോ, ബാഴ്സക്കും റയലിനും പ്രതീക്ഷ!

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അത്‌ലെറ്റിക്കോ മാഡ്രിഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സിമയോണിയുടെ സംഘത്തെ സെവിയ്യ കീഴടക്കിയത്.സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ സെവിയ്യയുടെ വിജയ ഗോൾ നേടിയത് മാർക്കോസ് അക്യുനയായിരുന്നു.മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ ജീസസ് നവാസിന്റെ പാസിൽ നിന്നാണ് അക്യുന ഗോൾ കണ്ടെത്തിയത്.മത്സരത്തിന്റെ എട്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലീഡ് നേടാൻ സെവിയ്യക്ക് അവസരം ലഭിച്ചുവെങ്കിലും ലുകാസ് ഒകമ്പസ് പെനാൽറ്റി പാഴാക്കുകയായിരുന്നു.സൂപ്പർ താരം ലൂയിസ് സുവാരസുൾപ്പെടുന്ന സംഘം കളത്തിലേക്കിറങ്ങിയിട്ടും തോൽവിയായിരുന്നു അത്‌ലെറ്റിക്കോയുടെ ഫലം.

അതേസമയം അത്ലറ്റിക്കോയുടെ തോൽവി ആശ്വാസകരമായത് എതിരാളികളായ റയലിനും ബാഴ്സക്കുമാണ്. ഇരുവരും കിരീടപ്പോരാട്ടത്തിൽ ഒരുപടി കൂടി അടുത്തു. നിലവിൽ പോയിന്റ് പട്ടികയിൽ അത്‌ലറ്റിക്കോ തന്നെയാണ് ഒന്നാമത്.29 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ് അത്‌ലെറ്റിക്കോയുടെ സമ്പാദ്യം.ഇത്രയും മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള റയൽ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ബാഴ്സയാണ് ഉള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ഇവർക്ക് 62 പോയിന്റുണ്ട്. ഇനി നടക്കാനുള്ള വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിൽ ബാഴ്സക്ക് വിജയിക്കാൻ സാധിച്ചാൽ ബാഴ്സയുടെ സമ്പാദ്യം 65 പോയിന്റാവുകയും രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്യും. മാത്രമല്ല ഒന്നാം സ്ഥാനക്കാരുമായുള്ള അകലം ഒരു പോയിന്റായി കുറയുകയും ചെയ്യും. ഏതായാലും ലാലിഗയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *